പേജുകള്‍
- ഹോം
- സര്‍ക്കാര്‍ ഉത്തരവുകള്‍
- ദേശാഭിമാനി
- പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍
- ഉപജില്ലാ വാര്‍ത്തകള്‍
- ചൂണ്ടുവിരല്‍
- കാഴ്ചപ്പാട്
- വിദ്യാഭ്യാസം ഇന്ന്
- പാഠപുസ്തകങ്ങള്‍
- അധ്യാപകസഹായി
- NCF
- ഉപജില്ല മേളകള്‍
- USS ENGLISH
- സ്ക്കൂള്‍ റിസോഴ്സസ്
- ലേഖനങ്ങള്‍
- ചിത്രജാലകം
- കാര്‍ട്ടൂണില്‍ കണ്ടത്
- മീഡിയാ സ്കാന്‍
- രചനകള്‍
- PSC HELP
- EMPLOYEES' FORUM
കെ എസ് ടി എ ആലത്തൂര്‍ ഉപജില്ലാ ബ്ളോഗ്
2014 മാർച്ച് 18, ചൊവ്വാഴ്ച
2014 മാർച്ച് 17, തിങ്കളാഴ്‌ച
ആം ആദ്മിയുടെ രാഷ്ട്രീയ ശൈലി
വലിയ കോലാഹലത്തോടെ വന്ന കെജ്രിവാളും കൂട്ടരും ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്നത് ഏറെ കൗതുകമുണ്ടാക്കുന്നു.
ഇതില്‍ അത്ര അദ്ഭുതത്തിന്റെ ആവശ്യമില്ല എന്ന് പറയാം. കാരണം യുപിഎ വാര്‍ഷികാഘോഷം ക്ഷണിക്കപ്പെട്ട അതിഥികളെ വച്ച് ഈയിടെ താജ് പാലസ് ഹോട്ടലില്‍ നടന്നു. വളരെ മിതമായ ചെലവില്‍ നടത്തി എന്നായിരുന്നു പൊതുവെ സംസാരം. 300 അതിഥികള്‍ക്കായുള്ള ഭക്ഷണത്തിന്ന് ചെലവായത് കേവലം 6,30,779 ഏതാണ്ട് ആറര ലക്ഷം രൂപ മാത്രം. ഒരാളുടെ ഭക്ഷണച്ചെലവ് 1525 രൂപ മാത്രം. യു പി എ യുടെ ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച് കെജ്രിവാള്‍ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്ന് ഒരാള്‍ക്ക് 405 രൂപ വകയില്‍ ഭക്ഷണം നല്‍കി മാത്രിക കാണിച്ചു എന്ന് പത്രവൃത്താന്തം ടൈംസ് ഓഫ് ഇന്ത്യ
എന്നാല്‍ ഇലക്ഷന്‍ പ്രമാണിച്ച് കെജ്രിവാള്‍ പുതിയ പരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഡിന്നര്‍ നടത്തുക. ഒരു ഡിന്നറിന്ന് 20000രൂപ മാത്രം. ബാങ്ങളൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണത്രെ ഡിന്നര്‍. ഒട്ടേറെ പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.ഇദ്ദേഹമൊക്കെ അധികാരത്തില്‍ വന്നാല്‍ കാണണമെങ്കില്‍ എത്ര രൂപ വേണ്ടിവരും എന്ന് കണക്കാക്കി വയ്ക്കുന്നത് നല്ലതാണ്‍
2014 മാർച്ച് 4, ചൊവ്വാഴ്ച
യാത്രയയപ്പ് സമ്മേളനം മാര്‍ച്ച് 8
ആലത്തൂര്‍ ഉപജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനം മാര്‍ച്ച് 8 നു ആലത്തൂര്‍ എ എസ് എം എം എച്ച് എസ് എസില്‍ നടക്കും. സമ്മേളനം സ: കെ ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്യും. സ; വി ജെ ജോഹ്ണ്‍സണ്‍ വിരമിക്കുന്ന അദ്ധ്യാപകരെ പരിചയപ്പെടുത്തും. ജില്ലാ ജോയന്റ് സെക്രട്ടറി സ: മോഹനന്‍ മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടിവെ സ; സലിം അസീസ്, ജില്ലാ കമ്മറ്റിയംഗം സ: ജോയ് എന്നിവര്‍ സംസാരിയ്ക്കും.
2014 മാർച്ച് 3, തിങ്കളാഴ്‌ച
സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് :
പ്രതിഷേധ പ്രകടനം നടത്തി
അദ്ധ്യാപകരുടെ ജോലിസ്ഥിരത ഇല്ലാതാക്കുകയും പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ചെയ്യുന്ന സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവിതെതിരെ ആലത്തൂര്‍ ഉപൊഅജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രസ്തിദ്ഷേധം സംഘടിപ്പിച്ചു. പ്രകടനത്തിന്ന് ജില്ലാ എക്സിക്യുട്ടിവ് അംഗം സ: വി ജെ ജോണ്‍സണ്‍ , ജില്ല കമ്മറ്റി അംഗം സ: ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ സ: ജോണ്‍സണ്‍ , സ: ജോയ് സ: രവിദാസ് സ: മനോജ് എന്നിവര്‍ സംസാരിച്ചു.
2014 ജനുവരി 1, ബുധനാഴ്‌ച
സാമൂഹ്യ ക്ഷേമ പദ്ധതികള്‍ , ഭരണതലത്തിലെ ലാളിത്യം തുടങ്ങി കോണ്‍ഗ്രസിനും ബി ജെ പി ക്കും അലര്‍ജിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ആം ആദ്മി തുടങ്ങുന്നു എന്ന വ്യക്തമായ സൂചനയാണു ദല്‍ഹിയില്‍ നിന്ന് വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം , സ്ഥാനാര്‍ഥി നിര്‍ണയം , മാനിഫെസ്റ്റോ തയാറാക്കല്‍ എന്നിവയിലെല്ലാം വേറിട്ട മാതൃകകള്‍ അവതരിപ്പിച്ച അം ആദ്മി ഭരണതലത്തിലും തങ്ങളുടെ വ്യക്തിത്വം കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാധ്യമലോകം സമ്മിശ്രമായി പ്രതികരിക്കുന്ന കാഴ്ചയാണു കാണുന്നത്. സാധരണക്കാര്‍ക്ക് വെള്ളം , വൈദ്യുതി എന്നിവയില്‍ പ്രഖ്യാപിച്ച ഇളവ് ജനപ്രിയതയ്ക്കുള്ള അടവാണെന്നും ഇത് സാമ്പത്തികരം ഗത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് എക്കണൊമിക് ടൈംസ് കണ്ടുപിടിച്ചിരിയ്ക്കുന്നു. മന്‍ മോഹന്റെ നേതൃത്വത്തില്‍ കുറെക്കാലമായി കൊണ്ടു പിടിച്ച് നടത്തുന്ന സബ്സിഡി വെട്ടിച്ചുരുക്കലിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന വലിയ ചതിയായിപ്പോയി ഇത് എന്നും അവര്‍ അഭിപ്രായപ്പെടുന്നു.സ്വതന്ത്രമായ താരിഫ് സെറ്റിങ്ങിലേയ്ക്ക് രാജ്യം കുതിയ്ക്കുമ്പോഴാണ്‍ ആം ആദ്മി 400 യൂണിറ്റ് വരെയുള്ളവര്‍ക്ക് 50 ശതമാനം തരിഫ് ഇളവ് അനുവദിച്ചത് എന്നത് ഏറെ വേദനാജനകം തന്നെ!
ആം ആദ്മിയുടെ സാമൂഹ്യ ക്ഷേമ ലക്ഷ്യങ്ങളെ കുറച്ചൊക്കെ ക്ഷമയോടെ നോക്കിക്കാണാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ശ്രമിക്കുന്നുണ്ട്. ആം ആദ്മി മറ്റെന്തെല്ലാം പറഞ്ഞിരിക്കുന്നു എന്ന് ഇന്ത്യന്‍ എക്സ്പ്രസ് ഓര്‍മിപ്പിക്കുന്നു:
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അധ്വാനങ്ങള്‍ക്ക് കോണ്‍ ട്രാക്റ്റ് വ്യ്വസ്ഥ ഒഴിവാക്കും. തൊഴില്‍ സ്ഥിരത ഉറപ്പാക്കും.
മിനിമം കൂലി ഏര്‍പ്പെടുത്തും
അനധികൃതമായ കോളനികള്‍ പരിശോധിച്ച് അവയെ റഗുലറൈസ് ചെയ്യും.
ആര്‍മി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പദ്ധതി കൊണ്ടുവരും
ആം ആദ്മി പാര്‍ടിയുടെ സമീപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് പ്രകാശ് കാരാട്ട് ശ്രദ്ധേയമായ ചില വസ്തുതകള്‍ ദേശാഭിമാനിയില്‍ അവതരിപ്പിക്കുന്നു.
ഭരണതലത്തില്‍മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ലളിതജീവിതം,സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ കെജ്രിവാള്‍ നിരത്തുന്ന സമീപനങ്ങളെല്ലാം ഇടതുപക്ഷം നേരത്തെ പ്രാവര്‍ത്തികമാക്കിയവയാണ്‍.സബ് സിഡികള്‍ നല്‍കി ജനങ്ങളെ സഹയിക്കുമ്പോള്‍ തന്നെ വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ക്ക് മുഖ്യ കരണമായ നവ ഉദാരവല്‍ക്കരണ്‍ നയങ്ങളോടുള്ള ആം ആദ്മിയുടെ നിലപാട് വ്യക്തമാക്കപ്പെടെണ്ടതുണ്ട് എന്ന് സ: കാരാട്ട് പറയുന്നു.
മലയാള പത്രങ്ങള്‍ ആം അദ്മിയുടെ നടപടികളെ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ട്.വൈദ്യുതി വിതരണം നടത്തുന്ന 3 കമ്പനികളുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കെജ് രിവാള്‍ നിര്‍ദ്ദേശം നല്‍കിയവാര്‍ത്ത ദീപിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
നാം എന്തിനുവേണ്ടി നിലകൊള്ളുന്നു?
- പൊതു വിദ്യാഭ്യാസം സം രക്ഷിക്കാന്‍
- വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ കാൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍
- പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍
- അദ്ധ്യാപക സമൂഹം വ:ളരെക്കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍
സമരങ്ങളിലൂടെ നാം എന്തെല്ലാം നേടിയെടുത്തു?
- മാനേജര്‍മാരുടെ അടിമകളായി ജീവിച്ചിരുന്ന എയ്ഡഡ് സ്ക്കൂള്‍ അധ്യാപകര്‍ക്ക് ട്രഷറിയില്‍ നിന്ന് നേരിട്ട് ശമ്പളം നേടിയെടുത്തു.
- 5 വര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്കരണം എന്നത് നേടിയെടുത്തു.
- അദ്ധ്യാപകരുടെ ജോലി സം രക്ഷണം സം ബന്ധിച്ച് പ്രൊട്ടക്ഷന്‍ , 1:40 ആനുകൂല്യം എന്നിവ കാലാകാലങ്ങളില്‍ പ്രക്ഷോഭ ഫലമായി നേടിയെടുത്തു.
- ബോണസ് , ഉത്സവ ആനുകൂല്യം എന്നിവ നേടി.
- കേന്ദ്രജീവനക്കാര്‍ക്ക് നല്‍കുന്ന ഡി എ അതാതു സമയത്ത് സംസ്ഥാന ജീവനക്കാര്‍ക്കും നേടിയെടുത്തു.
യു ഡി എഫ് ഗവണ്മെന്റ് ചെയ്യുന്നത്:
- പ്രൊട്ടക്ഷന്‍ ഇല്ലാതാക്കി.
- പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതോടെ 5 ആനുകൂല്യങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു:
- മാസം തോറുമുള്ള ഡിഫൈന്റ് പെന്‍ഷന്‍
- പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍
- വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ലഭിക്കുന്ന ഡിയര്‍നസ് റിലീഫ്
- ഗ്രാറ്റുവിറ്റി
- മരണാനന്തരം ആശ്രിതയ്ക്ക് / ആശ്രിതന്ന് ലഭിക്കുന്ന പെന്‍ഷന്‍
- വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഭാഗമായി വ്യാപകമയി അണ്‍ എയ്ഡഡുകള്‍ അനുവദിച്ചു.
- എസ് എസ് എ ഫണ്ടില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്ന ടീച്ചേഴ്സ് ഗ്രാന്റ് , സ്ക്കൂള്‍ ഗ്രാന്റ്, അം ഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സഹായ പദ്ധതി എന്നിവ നിര്‍ത്തലാക്കി.
- ഉച്ച ഭക്ഷണപദ്ധതിക്ക് പണം യഥാസമയം നല്‍കാതെപല സ്ക്കൂളുകളിലും ഭക്ഷണം മുടങ്ങുന്നു.
- സ്പെഷലിസ്റ്റ് അദ്ധ്യാപകരെ എല്ലാ യു പി സ്ക്കൂളുകളിലും നിയമിക്കാനുള്ള സാമ്പതിക സഹായം കേന്ദ്രത്തില്‍ നിന്ന് വാങ്ങി. എന്നാല്‍ അദ്ധ്യാപകരെ നിയമിക്കാതെ നിലവില്‍ ജോലി ചെയ്യുന്നവരെ പൂളിലാക്കി പല സ്ക്കൂളുകളിലേയ്ക്കും വിന്യസിച്ച് കേന്ദ്ര ഗവണ്മെന്റിനെ പറ്റിച്ചു.
- അണ്‍ എക്കണൊമിക് സ്ക്കൂളുകളുടെ എണ്ണം 2644 ല്‍ നിന്ന് 4600 ആയി.
- കുട്ടികളുടെ യൂണിഫോം പദ്ധതി അട്ടിമറിച്ചു.
- അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കും എന്നു പ്രചരിപ്പിച്ച് അതിനു വിരുദ്ധമായ ഉത്തരവ് ഇറക്കി. സ്റ്റാഫ് ഫിക്സേഷന്‍ അനന്തമായി നീട്ടിക്കൊണ്ടുപോയി പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം.
- ദേശീയ തലത്തില്‍പ്പോലും പ്രശംസ പിടിച്ചുപറ്റിയ പാഠ്യ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം.
- വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ മണ്ഡലങ്ങളിലും ലീഗ് വല്‍ക്കരണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)







