2013, നവംബർ 10, ഞായറാഴ്‌ച






 കെ എസ് ടി എ  ഉപജില്ലാ സമ്മേളനം സമാപിച്ചു.
 എന്‍  രവിദാസന്‍ :പ്രസിഡന്റ്
  കെ ഗംഗാധരന്‍ : സെക്രട്ടറി

കേരള  സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 23ം  ആലത്തൂര്‍ ഉപജില്ലാ സമ്മേളനം സ: ബദറുന്നീസ  ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ സ: മുഹമ്മദാലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡന്റ് സ: ഗം ഗാധരന്‍ മാസ്റ്റര്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ല  ജോയന്റ് സെക്രട്ടറി സ: മോഹനന്‍ മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടിവ് അംഗം സ:ജോണ്‍സണ്‍ മാസ്റ്റര്‍  എന്നിവര്‍  സം ബന്ധിച്ചു.9 ബ്രാഞ്ചുകളില്‍ നിന്നായി 172 പ്രതിനിധികള്‍ പങ്കെടുത്തു.



2013, നവംബർ 1, വെള്ളിയാഴ്‌ച

 കെ എസ് ടി എ ആലത്തൂര്‍ ഉപജില്ല 23 ം വാര്‍ഷിക സമ്മേളനം നവം ബര്‍ 9ന്ന്
                                        കെ സി പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
 
 കെ എസ് ടി എ ആലത്തൂര്‍ ഉപജില്ല  23ം വാര്‍ഷിക സമ്മേളനം നവം ബര്‍ 9 ന്ന് കാവശ്ശേരി  കെ സി പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.നവം ബര്‍ 1ന്ന് കെ സി പി എച്ച് എസ് എസില്‍ ചേര്‍ന്ന യോഗം സ: മുഹമ്മദാലി  മാസ്റ്റര്‍, കെ അശോകന്‍ ,വി പ്രഭാകരന്‍ , കെ അജയഘോഷ്  എന്നിവരടങ്ങിയ  51  അംഗ  സ്വാഗതസംഘത്തെ  തെരഞ്ഞെടുത്തു.യോഗത്തില്‍ ഉണ്ണികുമാര്‍ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു. കെ എ ജോയ്  അധ്യക്ഷനായിരുന്നു. കെ എസ് ടി എ ജില്ലാ  എക്സിക്യുട്ടിവ്  അംഗം വി ജെ ജോണ്‍സണ്‍  സംബന്ധിച്ചു.
 
 
 സ: വി . പ്രഭാകരന്‍
  സെക്രട്ടറി,  ആലത്തൂര്‍ ഉപജില്ല

കൂടുതല്‍  സമരാവേശത്തോടെ  ........
കേരളത്തിലെ  അധ്യാപകരുടെ ഏറ്റവും വലിയ  സം ഘടനയായ കെ എസ് ടി എ പൊതു വിദ്യാഭ്യാസം  നിലനിര്‍ത്തുന്നതിനും അധ്യാപകരുടെ  ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള  അവകാശങ്ങള്‍  സം രക്ഷിക്കുന്നതിന്നും നിരന്തരം  പോരാടുന്ന സമരപ്രസ്ഥാനമാണ്‍. സാമൂഹിക ഉന്നമനത്തിനു വേണ്ടി  പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടന കൂടിയാണു ഇത്.അധ്യാപക സമൂഹത്തിന്റെ  പ്രശ്നങ്ങള്‍  ഏറ്റെടുക്കുന്നതിനും തീര്‍പ്പാക്കുന്നതിനും മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥനം  കെ എസ് ടി എ  യാണ്‍.ആലത്തൂര്‍  ഉപജില്ലയിലെ  അധ്യാപകരില്‍ 50 ശതമാനത്തിലധികം പേരെയും കെ എസ് ടി എ യില്‍ അണി ചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. സം ഘടനാരം ഗത്തും അക്കാഡമിക രം ഗത്തും ഒട്ടേറെ സജീവ പ്രവര്‍ത്തകരുള്ള  ഉപജില്ലഎന്ന നിലയില്‍  ഇരുപത്തി മൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഴുവന്‍ അദ്ധ്യാപകരെയും കെ എസ് ടി എ  യില്‍ അണിചേര്‍ക്കാനുള്ള കര്‍മപരിപാടികള്‍  തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും



  വിമര്‍ശനാത്മക ബോധനത്തെപ്പറ്റി..
  സുനന്ദന്‍  ടി പി
 വിദ്യാഭ്യാസ രംഗത്ത്  കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ വളരെ സജീവമായി  ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു  അവസ്ഥയാണ്‍.  കേരളീയ സമൂഹത്തിലുള്ളത്   . പലപ്പോഴും  വിവാദങ്ങള്‍  ഉണ്ടാവുന്നതും വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ.
2005ലെ  എന്‍ സി എഫും  2007ലെ കെ സി എഫും മുന്നോട്ടുവച്ച ആശയങ്ങളില്‍ ഊന്നിയാണ്‍ 20072009 കാലത്ത്  കേരളത്തില്‍  പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.മേല്‍ സൂചിപ്പിച്ച ആശയങ്ങളില്‍  ഏറ്റവും പ്രധാനപ്പെട്ടത്  വിമര്‍ശനാത്മക ബോധനം ആണല്ലോ.ഈ  ആശയത്തിന്റെ സൈദ്ധാന്തികവും  പ്രായോഗികവുമായ തലങ്ങള്‍ വിശദീകരിക്കുന്ന ഒരു  ഗ്രന്ഥമാണ്‍.  ഡൊ. പി വി പുരുഷോത്തമന്‍  മാസ്റ്റര്‍  എഴുതിയ  വിമര്‍ശനാത്മക ബോധനംസിദ്ധാന്തവും പ്രയോഗവും  എന്നത്.
  പൗലോ ഫ്രയറുടെ ശ്രമങ്ങള്‍ :
1962-64  കാലഘട്ടത്തില്‍ പൗലോ ഫ്രയറുടെ  നേതൃത്വത്തില്‍ ബ്രസീലില്‍  നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍  വിമര്‍ശനാത്മക ബോധനത്തിന്റെ  ആദ്യകാല പ്രയോഗരൂപങ്ങളായിരുന്നു  എന്നു പറയാം.വിമര്‍ശനാത്മക ബോധനത്തിഉന്റെ  മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണു  ഫ്രയറുടെ മര്‍ദ്ദിതരുടെ ബോധനശാസ്ത്രം.വിദ്യാഭ്യാസപ്രക്രിയയുടെ  സാമൂഹിക സാംസ്കാരിക തലങ്ങള്‍  ,  സ്വാതന്ത്ര്യം,നമ്മുടെ  മൂല്യനിര്‍ണയരീത്യുടെ ദൗര്‍ബല്യങ്ങള്‍ , വിദ്യാഭ്യാസ പ്രക്രിയയില്‍ അദ്ധ്യാപകന്റെ യഥാര്‍ഥ റോള്‍  എന്നിവയെക്കുറിച്ചെല്ലാം വളരെ  ആഴത്തില്‍  ചിന്തിക്കുകയും പുരോഗമനപരവും ജനാധിപത്യവല്‍കൃതവുമായ ഒരു  വിദ്യാഭ്യാസ ക്രമം ആവിഷകരിക്കുകയും  ചെയ്യാനാണു   ഫ്രയര്‍ ഈ  ഗ്രന്ഥത്തിലൂടെ  ശ്രമിച്ചത്. നമ്മുടെ  ദേശീയ  സംസ്ഥാന പാഠ്യപദ്ധതികളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന തരത്തില്‍ ഈ ബോധനശാസ്ത്രം വളര്‍ന്നിരിക്കുന്നു എന്നതാണു  യാഥാര്‍ഥ്യം.
   പഴയകാലത്തിന്റെ  അവശേഷിപ്പുകള്‍:  അടിമത്തവും രാജവാഴ്ചയും ജന്മി സമ്പ്രദായവുമെല്ലാം നാടുനീങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആ കാലത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും നമ്മുടെ സമൂഹമനസ്സില്‍  നിലനില്‍ക്കുന്നുണ്ട്  എന്നത് യാഥാര്‍ഥ്യമാണു. അധ്യാപക-- വിദ്യാര്‍ഥി ബന്ധം , തൊഴിലുടമ- തൊഴിലാളി ബന്ധം, ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം(ജനാധിപത്യ സംവിധാനമാണെങ്കിലും) എന്നിവയിലെല്ലാം ഒരു  മര്‍ദ്ദക മര്‍ദ്ദിത സ്വഭാവം  നിലനില്‍ക്കുന്നു.ബോധനരംഗത്ത് ഇത് വളരെ പ്രകടവുമാണ്‍.അധ്യാപകന്‍ സര്‍വ്വജ്ഞനും വിദ്യാര്‍ഥി അധ്യാപകന്ന് വിധേയനായി  മാത്രം  പ്രവര്‍ത്തിക്കേണ്ട വ്യക്തിയുമാണെന്ന ബോധം ഇത്  സൃഷ്ടിച്ചിട്ടുണ്ട്.നമ്മുടെ  പഴയ തലമുറയില്‍പ്പെട്ടവര്‍ പറയുന്നതുപോലെ"അടച്ചു വച്ച കറിയും അടിച്ചു  പഠിച്ച വിദ്യയും"എന്നത്  യാദൃശ്ചികമോ ആനുഷംഗികമോ ആയ ഒന്നല്ല , മറിച്ച് ഒരു സാമൂഹ്യവ്യവസ്ഥ നിഷ്പാദിപ്പിച്ചെടുത്ത ചിന്തയുടെ പ്രതിഫലനമാണ്‍. ഈ  പശ്ചാത്തലത്തില്‍ വേണം  നാം  വിമര്‍ശനാത്മക ബോധനം  ആവശ്യപ്പെടുന്ന വ്യതിയാനങ്ങളെക്കുറിച്ച്  ചര്‍ച്ച  ചെയ്യാന്‍ .
 വിമര്‍ശനാത്മക ബോധനം എന്തെല്ലാം ആവശ്യപ്പെടുന്നു?
  •  തനിക്കു ചുറ്റുമുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വിലയിരുത്താന്‍  പഠിതാവിന്ന് അവസരം   ലഭിക്കണം
  •  സ്വന്തം ജീവിതത്തെ  രൂപപ്പെടുത്തുന്ന സാമൂഹിക സാംസ്കാരിക  സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും ആ യാഥാര്‍ഥ്യങ്ങളെ   amÁm\papÅ  Adnhpw Ignhpw Ip«nbn Zq]s¸Sp¶Xn\pÅ Ahkcw Hcp¡Ww
  •  ക്ളാസ് മുറി , പഠനം, അധ്യാപക വിദ്യാര്‍ഥി ബന്ധം എന്നിവയെല്ലാം ജനാധിപത്യവല്‍ക്കരിക്കപ്പെടണം.അധ്യാപകന്‍ ഒരു സഹ സം വാദകന്റെ തലത്തിലേയ്ക്ക് ഉയരണം.
  •  സാമൂഹികമായും സാമ്പത്തികമായും മറ്റെല്ലാ തരത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു  കൂടിയുള്ളതാണ്‍  വിദ്യഭ്യാസം എന്ന എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു  സം വിധാനം നമ്മുടെ  വിദ്യാഭ്യാസ ക്രമത്തില്‍  രൂപപ്പെടണം.
  • കേവലമായ ഉള്ളടക്കത്തെ മാത്രം കേന്ദ്രീകരിച്ച് വിശദീകരിക്കപ്പെടുന്ന വിദ്യാഭ്യാസലക്ഷ്യങ്ങള്‍ക്കുപകരമ്പഠന വിഷയത്തിന്റെ  സമൂഹിക സാംസ്കാരിക തലങ്ങളെ തിരിച്ചറിയുന്ന വിശാലമായ അര്‍ഥത്തിലുള്ള ലക്ഷ്യങ്ങള്‍ സ്ഥാനം പിടിക്കണം.
  •  സ്വയം തിരിച്ചറിയാനും സ്വയം  മാറാനും ലോകത്തെ  മാറ്റാനുമുള്ള അറിവും കാഴ്ചപ്പാടും രൂപപ്പെടുന്നതിന്ന് അവസരമൊരുക്കണം.                                               തുടരും.....