കാഴ്ചപ്പാട്

അക്കാദമിക സത്യസന്ധത പുലര്‍ത്താത്ത പരമ്പര മാതൃഭൂമിക്കു കളങ്കം


ആമുഖം
മാതൃഭൂമി പത്രത്തില്‍ വിദ്യാഭ്യസത്തെക്കുറിച്ച് പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി.  നമ്മള്‍ക്കറിയാം മാതൃഭൂമി വിദ്യാപേജിലൂടെ പൊതുവിദ്യാലയങ്ങളുടെ പഠനരീതിയെ പിന്തുണയ്ക്കുന്നുവെന്ന്മധുരം മലയാളം പരിപാടിയലൂടെ മലയാളമീഡിയം വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്.മാതൃഭൂമി വാരികയില്‍ ശ്രീ പി കെ തിലകും ജയരാജും എഴുതുന്ന പരമ്പരകളിലൂടെ പുതിയപാഠ്യക്രമത്തെ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നുവെന്ന്പത്താം ക്ലാസ് പരീക്ഷ അടുക്കുമ്പോള്‍ കുട്ടികള്‍ക്കു വേണ്ടി പിന്തുണാ മെറ്റീരിയലുകളുടെ വിദഗ്ദ്ധരുടെ വിശകലനവുമൊക്കെയായി ചങ്ങാതിയാകുന്നെന്ന്സീഡ് പ്രോഗ്രാം കുട്ടികള്‍ ഏറ്റെടുക്കുന്നത് അവരുടെ പാഠങ്ങളുമായി പൊരുത്തമുളളതിനാലും പഠനത്തെ പുതിയ രീതിയില്‍ നിര്‍വചിക്കുന്നതിനാലുമാണന്ന്ഇങ്ങനെയുളള മാതൃഭൂമി പൊതുവിദ്യാലയത്തെ മൊത്തം തരംതാഴ്ത്തി ഒരു ലേഖന പമ്പര പ്രസിദ്ധീകരിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ലധാര്‍മികതയുടെ പ്രശ്നം ഇതിലുണ്ട്കുട്ടികളുടേയും അധ്യാപകരുടേയും മുമ്പില്‍ മുഖംമൂടി വെച്ച് പ്രത്യക്ഷപ്പെട്ടുകൂടാലേഖനത്തിന് അവതരണകാപട്യമില്ലായിരുന്നെങ്കില്‍  ഇങ്ങനെ പറയില്ലായിരുന്നുഎന്താണ് കാപട്യം എന്ന് വസ്തുകളുടെ  അടിസ്ഥാനത്തില്‍ വ്യക്തമാക്കിയില്ലെങ്കില്‍ ആരും വില നല്‍കില്ലെന്നറിയാം
പഠനത്തെക്കുറിച്ചുളള പഠനത്തെ സമീപിക്കുന്നതിന്റെ വികലപാഠം
പൊതുവിദ്യാഭ്യസ രംഗം ആക്രിവില പോലും കിട്ടാനാനാവാത്ത വിധം പാഴ്ന്നുവസ്തുവാണെന്ന് സമര്‍ഥിക്കാനാണ് ലേഖകന്‍ ശ്രമിച്ചത്അതിനായി നിരവധി പഠനറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ആധികാരികതയുടെ ആവരണമിടാന്‍ ഉത്സാഹിച്ചുആ പഠന റിപ്പോര്‍ട്ടുകളെ ദുരുദ്ദേശപരമായി ഉപയോഗിക്കുന്ന ഹീനതന്ത്രം തുറന്നു കാട്ടപ്പെടണംഈ ബ്ലോഗ് അതിനു മുതിരുകയാണ്നാലു തന്ത്രമാണ് ശ്രീ രാജന്‍ ചെറുക്കാട് ഉപയോഗിച്ചത്.
  1. വിദ്യാഭ്യാസ നിലവാരം മോശമാണെന്നു വ്യാഖ്യാനിക്കാന്‍ കഴിയുന്ന പഠനങ്ങള്‍ മാത്രം സ്വീകരിക്കുകയും മെച്ചമാണെന്നുളള റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു
  2. സ്വീകരിച്ച റിപ്പോര്‍ട്ടുകളെ തന്നെ വളച്ചൊടിച്ചു
  3. വസ്തുതകള്‍ക്കു നിരക്കാത്ത വിധം ചരിത്രത്തെയും വിവരങ്ങളേയും വ്യാഖ്യാനിച്ചു
  4. ഡി പി ഇ പി വിവാദകാലത്തെ ജനകീയപ്രതിരോധസമിതിയുടെ വാദങ്ങളെ അപ്പടി പുനരവതരിപ്പിച്ചു.
ഇതില്‍ രണ്ടാമത്തേത് ഗൗരവമുളള പ്രശ്നമാണ്ആധികാരിക പഠനങ്ങളുടെ കണ്ടെത്തലുകളെ മറ്റൊന്നാക്കി മാറ്റുക. ഒരിക്കലും നീതീകരിക്കാനാകാത്ത തെറ്റാണത്..
ആദ്യം അതാണ് പരിശോധിക്കുന്നത്.
"കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് തിരുവനന്തപുരം നീറമണ്‍കര എന്‍.എസ്.എസ്.വനിതാകോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെനായര്‍ നടത്തിയ സര്‍വേ ഫലവും പരിശോധിക്കേണ്ടതാണ്.ഇംഗ്ലീഷ് പഠിപ്പിക്കാന്‍വേണ്ടി സെക്കന്‍ഡ് ലാഗ്വേജ് അക്വിസിഷന്‍ പ്രോഗ്രാം (എസ്.എല്‍..പി.) എന്നൊരു പരിപാടി ഡി.പി..പി.യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്നുഅക്ഷരങ്ങളും വാക്കും വ്യാകരണവും പഠിപ്പിക്കുകയല്ല മറിച്ച് കുട്ടികള്‍ ഇംഗ്ലീഷ് സ്വാഭാവികരീതിയില്‍ കേട്ടുപ്രയോഗിച്ചു പഠിക്കട്ടെ എന്നതാണ് അതിന്റെ അടിസ്ഥാനം....ഡി.പി..പിനടപ്പാക്കിയ ആറ് ജില്ലകളില്‍പ്പെട്ട തിരുവനന്തപുരം,പാലക്കാട്കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രൈമറി സ്‌കൂളുകളിലാണ് സര്‍വേ നടത്തിയത്.അത്യന്തം നിരാശാജനകമാണ് സര്‍വേ ഫലം.ഭാഷാപഠനത്തിന്റെ നാല് പ്രാഥമിക തലങ്ങളായ ശ്രദ്ധിക്കല്‍സംസാരിക്കല്‍വായിക്കല്‍എഴുത്ത് എന്നിവയില്‍ ബഹുഭൂരിപക്ഷവും നേടിയത് സിഡി ഗ്രേഡുകള്‍.”
മാതൃഭൂമി ലേഖനപമ്പരയില്‍ നിന്നും.
SLAP പരിപാടി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തെ ഒരു വിധത്തിലും സഹായിച്ചില്ല എന്ന സൂചനയാണ് ഒരു സാധാരണ വായനക്കാരന് നല്‍കുകഗവേഷക അങ്ങനെ ഒരു നിഗമനത്തിലെത്തിയോആ റിപ്പോര്‍ട്ട് ആര്‍ക്കും ലഭ്യമാണ്.([PDF]The Teaching of English in the Government/Aided Primary schools in Kerala under DPEP Sreedevi K. Nair എന്നു നെറ്റില്‍ പരതിയാല്‍ കിട്ടും സി ഡി എസില്‍ വരെ പോകേണ്ടതില്ല)
 പന്ത്രണ്ട് വിദ്യാലയങ്ങളിലാണ് Sreedevi K. Nair പഠനം നടത്തിയത്അതില്‍ അഞ്ചു വിദ്യാലയങ്ങളില്‍ പഴയതും പുതിയതുമായ രീതികള്‍ കൂട്ടിക്കുഴച്ചു പഠിപ്പിച്ചുമൂന്നു സ്കൂളുകളില്‍ പഴയതോപുതിയതോ ആയ രീതികളിലൊന്നുമല്ല പഠിപ്പിച്ചത്ഒരു രണ്ടു വിദ്യാലയങ്ങള്‍ മാത്രമാണ് ഈ പരിപാടി പ്രകാരം ക്ലാസുകള്‍ നയിച്ചിരുന്നത്മറ്റു രണ്ടു വിദ്യാലയങ്ങള്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രയോഗിച്ചുഗവേഷക ചോദിക്കുന്നു വളരെ നല്ല ഒരു രീതി (“well-developed programme ” ) ഫലപ്രദമായി നടപ്പിലാക്കുന്നതിന് എന്തു കൊണ്ട് വിദ്യാഭ്യാസവകുപ്പിനു കഴിയുന്നില്ലSLAPപ്രകാരമുളള അമ്പതുശതമാനം പ്രവര്‍ത്തനം പിന്നിട്ട വിദ്യാലയങ്ങളില്‍ ഗണ്യമായ പുരോഗതി കുട്ടികള്‍ക്കുണ്ടായി എന്നവര്‍ വ്യക്തമാക്കുന്നു. (പേജ് 38) പല രീതിയില്‍ പ്രയോഗിച്ച വിദ്യാലയങ്ങളുടെ നിലവാരം കണക്കാക്കുന്നത് എങ്ങനെയാണ്? വിഭാവനം ചെയ്തപോലെ പദ്ധതി നടപ്പാക്കിയിടത്തും നടപ്പാക്കാത്ത വിദ്യാലയങ്ങളിലും എന്തു ഫലമുണ്ടായി എന്നു നോക്കിയല്ലേ? ഗവേഷക അത്തരം സമീപനം സ്വീകരിച്ചു.
തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിലെ അനുഭവം Sreedevi K. Nair ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
Government LPS, Pangode
Standard V of the school had 31 children. It was quite inspiring to listen to the children
saying that they loved English. The classroom bore clear evidence to the variety of language
activities undertaken. Wrapper activity, name tag activity, and concept mapping had been
carried out. A number of charts, pictures, wrappers, language games, and puzzles were
hung on the walls. There were quite a few books in the ORC (Our Reading Corner).
The performance of the children justified the efforts taken by their teacher. A good number
of them were rated ‘above average’ in Listening, Speaking, Reading, and Writing. The teacher had taken adequate care to do justice to the programme by following closely the instructions given in the English Teacher’s Companion. She had organised most of the activities recommended. It was her child-friendly attitude that ensured the children’s enthusiasm for the language.
But her English was not good. She could repeat only the sentences given in the Companion. Where the book could not provide answers, she fumbled. But to a large extent, the teacher’s commitment compensated for her inadequacy. Her readiness to accept her own limitations was remarkable. She confessed that she had been afraid of following SLAP as it demanded fairly good use of English. She even admitted that she had slipped away from the first training camp for SLAP teachers. She expressed her gratitude towards the camp co-ordinators who gave her confidence and led her back to the fold.
Thanks to that, I feel much more confident about handling English now. I am learning together with my children. We enjoy this joint learning activity. I may be deficient in English. But, I know, I have improved a lot.”
The Head Master of the school seemed a very committed person who requested for an immediate feedback on how the SLAP class was being managed. He also expressed his willingness to initiate necessary changes for the effective implementation of the programme.
He did not hesitate to pass on the credit to the teacher and also to the trainer who provided on-site support to her. The altogether healthy and educative atmosphere of the school may partly be due to the responsibility and interest shown by the Head Master
അവിടുത്തെ റിസല്‍റ്റ് ഇങ്ങനെ
Area
Grade A
B
C
D
Listening
5
14
6
6
Speaking
3
12
10
6
Reading
3
12
12
4
Writing

8
12
11
തിരുവനന്തപുരത്തെ പഠനവിധേയമായ മറ്റുവിദ്യാലയങ്ങളുടെ അവസ്ഥ എന്താണ്.?കരകുളത്തെ വിദ്യാലയത്തില്‍ പുതിയരീതി പ്രകാരമുളള പാഠപുസ്തകത്തിലെ ആദ്യ പേജുകളില്‍ മാത്രം ഒരേ രിതിയിയുളള കുറിപ്പുകള്‍അതു അധ്യാപിക പറഞ്ഞുകൊടുത്തതാകാം.( the dead blank walls told the sad story of ‘no DPEP’ learning. ‘SLAP’ had not been attempted at all. )ഈ വിദ്യാലയത്തിലെ തൊണ്ണൂറ്റിയോമ്പതു ശതമാനം കുട്ടികളും ഡി ഗ്രേഡിലായത് പാഠ്യപദ്ധതിയുടെ കുറ്റം കൊണ്ടല്ലെന്നു വ്യക്തംപറവൂര്‍ക്കോണം സ്കൂളിലെ കഥ ഇങ്ങനെ “The school had two divisions of Std. V – VA and VB. The children of both the classes, however, were sitting together in one room. ” അവിടുത്തെ അധ്യാപികയ്ക്ക ഇംഗ്ലീഷ് സംസാരിക്കാനറിഞ്ഞു കൂടാഇംഗ്ലീഷില്‍ ബിരുദമുളളവരെ നിയോഗിക്കണമെന്നാണ് അവരുടെ അഭിപ്രായംവളരെ പ്രസക്തമായ ഈ നിരീക്ഷണം അവഗണിച്ച് നമ്മള്‍ക്ക് മുന്നോട്ടു പോകുവാനാകുമോരണ്ടു ഡിവിഷനിലെ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എന്തായിരിക്കും നടക്കുകഎത്ര കുട്ടികള്‍ക്കു വ്യക്തിഗത ശ്രദ്ധകിട്ടും?
ആറ്റിങ്ങല്‍ എല്‍ പി സ്കൂളിലും രണ്ടു ഡിവിഷനുകള്‍ ഒന്നിച്ചിട്ടാണ് പഠിപ്പിച്ചിരുന്നത്.
The teacher seemed a very committed person who was dearly loved by her children. They named her as their favourite teacher. Her proficiency in English was not high but she seemed to have made it up with her dedication. The majority of the children expressed a keen interest in studying English. The majority of the children displayed average ability in LSRW. ”
പുതിയരീതിയുടെ പരിധിയില്‍ വരാത്തതും പഴയ രീതി പിന്തുടരുന്നതുമായ  വിദ്യാലയത്തിലും ഗവേഷ‍ക സന്ദര്‍ശനം നടത്തി .അവിടുത്തെ കുട്ടികളുടെ നിലവാരം നോക്കാം.
This non-SLAP school was also visited for comparing the performance of SLAP children with that of non-SLAP children. The school had two divisions of standard V. The performance of the majority of the children was rated ‘poor’ in all the language skills. However, some of them were rated ‘average’ in reading and writing. The amusement that lighted up the innocent faces of the children when they were spoken to in English was adequate proof of the fact that they had scarcely such experience in their classroom. The teacher knew that her children were ‘poor’
Area
Grade A
B
C
D
Listening


20

36
Speaking


8
48
Reading


20
36
Writing


12
44
ആദ്യം നല്‍കിയ പട്ടികയിലെ വിവരങ്ങളും ഈ പട്ടികയും മാത്രം പരിശോധിച്ചാല്‍  മതി രാജന്‍ ചെറുക്കാടിന്റെ വളച്ചൊടിക്കല്‍ മനസിലാകും
ഏറ്റവും നന്നായി പുതിയ രീതി പ്രയോഗിച്ച വിദ്യാലയം ,ഭാഗികമായി പ്രയോഗിച്ച വിദ്യാലയം പഴയരീതിയില്‍ പഠിപ്പിച്ച വിദ്യാലയം ഇവ താരതമ്യം ചെയ്തു നിഗമനത്തിലെത്താന്‍ മതൃഭൂമി ലേഖകനു കഴിയാത്തത് മനസില്‍ വേറെ അജണ്ട ഉളളതിനാലാകണം.
ശ്രീദേവിയുടെ പഠനത്തിന്റെ ആകെത്തുക എന്താണ്?
പുതിയ ഇംഗ്ലീഷ് പഠനരീതി നല്ലതാണ്ചില ഭേദഗതികള്‍ ആവശ്യമാണ്പഠനസാമഗ്രികളാകട്ടെ ഇതുവരെ കേരളത്തലുണ്ടായതില്‍ വെച്ചേറ്റവും മികച്ചതുംപ്രതിബദ്ധത ,അധ്യാപകരുടെ ശേഷീവികാസംനിരന്തര പിന്തുണമോണിറ്ററിഗ്അധ്യാപകയോഗ്യത പുനര്‍നിര്‍ണയിക്കല്‍ എന്നിവ അനിവാര്യം.
ഒരു പുതിയ പദ്ധതി തുടങ്ങിയതിന്റെ പകുതിക്കു വെച്ചു നടത്തിയ പഠനഫലമാണെന്നോര്‍ക്കണം.
അക്കാലത്തും രാജന്‍ ചെറു്ക്കാട് പുതിയ പദ്ധതിക്കെതിരായി ലേഖനമെഴുതിയിരുന്നു എന്നാണ് എന്റെ ഓര്‍മ.. അദ്ദേഹത്തിന് അദ്ദേഹത്തെ ന്യായീകരിക്കേണ്ടതുണ്ട്പക്ഷെ അതു തെറ്റിദ്ധാരണപരത്തിക്കൊണ്ടാകരുത്.(അനുബന്ധമായി ശ്രീദേവിടീച്ചറുടെ നിഗനമങ്ങളുംനിര്‍ദ്ദേശങ്ങളുമുണ്ട് നോക്കുക)
റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളെ എന്തുകൊണ്ടു ശ്രീ രാജന്‍ മറച്ചു വെച്ചുആധികാരിക ഏജന്‍സികളായ സര്‍വകലാശാലകള്‍ നടത്തിയ പഠനങ്ങളുണ്ടല്ലോഅതും വേണ്ടേപൊതുവിദ്യാലയങ്ങളെ നന്നാക്കാനായി പുറപ്പെടുന്നവര്‍ എന്‍ സി ഇ ആര്‍ ടി കരിക്കുലമാണ് നിര്‍ദ്ദേഷിക്കുന്നത്.രാജന്‍ ഉദാഹരിച്ച അസര്‍ റിപ്പോര്‍ട്ടില്‍ എന്‍ സി ഇ ആര്‍ ടി സിലബസു 
പന്തുടരുന്ന സംസ്ഥാനങ്ങളുടെ നിലയെന്തെന്നുണ്ടല്ലോഎന്തേ അത് പറയാനൊരു ജാള്യത.?
അണ്‍ എയിഡഡും സിലബസും കൂട്ടിക്കുഴയ്ക്കുന്നു
മാതൃഭൂമി പോലൊരു പത്രത്തിന്റെ ലേഖകനുണ്ടാകേണ്ട മിനിമം ജാഗ്രത ഈ ലേഖനത്തിനില്ലാതെ പോയിലേഖകന്‍ വിചാരിക്കുന്നത്
അണ്‍ എയിഡഡ് വിദ്യാലയങ്ങളെന്നാല്‍ സിബി എസി ഇ സിലബസ് വിദ്യാലയങ്ങളെന്നാണ്സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇക്ണോമികസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം നടത്തിയ പഠനം മാതൃഭൂമിയുടെ ഇടുക്കി ലേഖകനാണ് സമൂഹത്തെ അറിയിച്ചത്പഠനം നടന്ന വര്‍ഷം പ്രധാനമാണ്.2009. അതായത് ഡി ഇ പി വിവാദങ്ങളുടെ പെരുമഴ കഴിഞ്ഞ് കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ പുസ്തകം പരിഷ്കരിച്ചു പ്രയോഗിക്കുന്ന സമയംഅനംഗീകൃത അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എത്ര ശതമാനം സി ബി എസി ഇ ക്കാരാണ്പട്ടിക നോക്കൂ.
SYLLABUS
State
CBSE
ICSE
OTHERS
MIXED
TOTAL
NUMBER
1111
1208
75
172
80
2646
%
42
46
3
6
3
100
നാല്പത്തിരണ്ടു ശതമാനം അനംഗീകൃത അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ പണം കൊടുത്ത് കേരളസിലബസ് പഠിക്കാനാളുകള്‍ പോകുന്നെങ്കില്‍ അതിന്റെ കാരണംകേരളത്തിലെ പുതിയ പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ലാത്തതിനാലാണെന്ന് എങ്ങനെ പറയുംപകുതി വിദ്യായങ്ങളില്‍ മാത്രമാണ് സിബി എസി ഇ,ഐ സി എസി ഇ ഉളളത്പൊതുവിദ്യാലയങ്ങളിലെ കേരള സിലബസ് വേണ്ടഅനംഗീകൃത വിദ്യാലയങ്ങളിലെ കേരളസിലബസ് വേണംഇതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്മാതൃഭൂമി അതിനു മുതിര്‍ന്നില്ലസിലബസ് മാറ്റുക എന്ന ഒറ്റമൂലിക്കു വേണ്ടിയാണോ ഇത്രയും മ‍‍ഷി ചെലവഴിച്ചത്. !
സി ബി എസി ഇ വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലേക്കു്
സി ബി എസി ഇ വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയാണ്

  • വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ നടത്തി മാര്‍ക്കിടുന്ന പത്താം ക്ലാസ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.
  • നാവ്പതു ശതമാനം മാര്‍ക്ക് നിരന്തര വിലയിരുത്തലിന്! (കേരളത്തില്‍ ഇരുപതേയുളളൂ.അതിനെയാണ് രാജന്‍ നിശിതമായി വിമര്‍ശിക്കുന്നത്. സി ബി എസ് ഇയുടെ കാര്യം മറച്ചു)
  • ബോര്‍ഡ് പിന്തുടരുന്നു എന്നവകാശപ്പെടുന്ന നിരന്തര വലിയിരുത്തലും കണ്‍സ്ട്രക്ടിവിസവുമെല്ലാം വിദ്യാലയങ്ങളില്‍ വഴിപാടാണ്
  • പ്ലസ് ടു പ്രവേശനത്തിന് സുപ്രീംകോടതി വരെ പോകേണ്ടി വരുന്നു
  • പ്ലസു ടുവിന് കണക്കില്‍ നിലവാരക്കുറവ്എന്‍ട്രന്‍സ് മോഹത്തിനു തിരിച്ചടി.തമിഴ്നാട് ഈ തക്കം നോക്കി കച്ചവടം നടത്തേണ്ടെന്നു കരുതിമാത്രം കേരളം പ്രവേശനപരീക്ഷാ മാനദണ്ഡം കണക്കിനു നാല്പത്തഞ്ചായാലും മതീന്നു തീരുമാനിച്ചുപക്ഷേ ഇതു ഗണിതത്തിന്റെ നിലവാരം ഉയര്‍ത്തില്ല്ലല്ലോ.
  •  എന്‍ട്രന്‍ പരീക്ഷയില്‍ ആദ്യ ആയിരം പേരില്‍ കേരളസിലബസുകാര്‍ മുന്നിലെത്തി. ( മാതൃഭൂമി ലേഖകന് അതംഗീകരിക്കാനാകുന്നില്ലഈ വര്‍ഷത്തെ കണക്ക് കൊടുക്കാനദ്ദേഹം തയ്യാറായില്ലകൂടുതല്‍ കുട്ടികളും എന്‍ട്രന്‍സില്‍ കേരള സിലബസുകാര്‍.
  •  അക്കാദമികമായ മികവുണ്ടെന്ന വിശ്വാസ്യത വീണ്ടും തകര്‍ന്നത് ഐ എ എസ് പരീക്ഷയിലും കേരളസിലബസുകാര്‍ക്ക് ഉയര്‍ന്ന നേട്ടം കൈവരിക്കാനാകുമെന്നു തിരിച്ചറിഞ്ഞപ്പോഴാണ്.. 
  • പുതിയ പ്രശ്നങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നുഅതില്‍ പ്രധാനമാണ് മുന്നൂറു കുട്ടികളും മലയാളം വിഷയപഠനവും ഒക്കെ നിര്‍ബന്ധിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാട്എന്‍ ഒ സി കിട്ടാന്‍ അതു നിര്‍ബന്ധം
  • കച്ചവടം പഴയപോലെ പോകില്ലെന്നാണ് സൂചനഅവിടത്തെ അധ്യാപകര്‍ക്കു മാന്യമായ ശംബളം കൊടുക്കാതെ ചൂഷണം ചെയ്യലാണ് പണി, നടത്തിപ്പുകാരുടെ മൂല്യബോധമാണ് വിദ്യാര്‍ഥികള്‍ക്കും കിട്ടുന്നത്ഭാവി കേരളത്തിലെ കഴുത്തറപ്പന്‍ ചൂഷണപാഠങ്ങളുടെ എ പ്ലസുകാരാകും ഇത്തരം വിദ്യാലയ സന്തതികള്‍മനുഷ്യാവകാശ കമ്മീഷനും ട്രേഡ് സൂണിയനുകളും രംഗത്തെത്തിക്കഴിഞ്ഞുഫലം ഊഹിക്കാംഅസംതൃപ്തരായ അധ്യാപകരുടെ സമരം.പ്രതിബദ്ധതയില്ലാത്ത പഠിപ്പിക്കല്‍. അത് ഒഴിവാക്കാന്‍ ഫീസ് കൂട്ടുകയല്ലാതെ വേറെ മാര്ഗവുമില്ലഉയര്‍ന്ന ഫീസ് കൊടുത്താലും വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതുമായ പരീക്ഷാരീതിയില്ലാത്ത വിദ്യാലയങ്ങളിലെ അരക്ഷിതമാവസ്ഥയിലേക്ക് കുട്ടികളെ വിടാനാകുമോ?
  • സി ബി എസ് ഇ യ്ക്ക നിലവാരമില്ലെന്ന് പഠനറിപ്പോര്‍ട്ടുകള്‍ 
 ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയനം അനുശാസിക്കുന്ന സൗകര്യങ്ങളില്ലാത്ത മുഴുവന്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളും അടച്ചു പൂട്ടുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.2235 വിദ്യാലയങ്ങളവിടെ ഭീഷണയിലാണ്കേരളത്തിലും അവകാശനിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ പൂട്ടല്‍ വളരെക്കൂടുതലാകുംനിയമരഹിതമായി വിദ്യാലയം നടത്താനുളള അവകാശത്തെ പിന്തുണയ്ക്കുന്നസമീപനമാണ് പരോക്ഷമായി മാതൃഭൂമി ലേഖകന്‍ സ്വീകരിച്ചതെന്നു പറഞ്ഞാല്‍ അതു നിഷേധിക്കാനാകുമോ?
ചുരുക്കത്തില്‍ പ്രതിസന്ധികളുണ്ടെന്നു വരുത്തിത്തീര്‍ക്കാനുളള വ്യഗ്രതയുടെ ഫലമായി മാതൃഭൂമി ലേഖകന്‍ സ്കൂള്‍ തുറക്കുന്ന സമയം നോക്കി മാരകമായ ഒരസ്ത്രം തൊടുത്തു. ഇതു വായിച്ചെങ്കിലും കുറെ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കാതിരിക്കട്ടെ എന്നാഗ്രഹിച്ചു കാണും. പൊതുവിദ്യാലയ നിഗ്രഹധര്‍മം മാധ്യമ ധര്മമായിക്കൂടാ എന്നു വിനീതമായി സൂചിപ്പിക്കട്ടെ

1 അഭിപ്രായം:

  1. സ്ക്കൂള്‍ തുറക്കുന്ന സമയത്തുതന്നെ പൊതുഇവിദ്യാലയങ്ങളെ തകര്‍ക്കുന്നതിനു വേണ്ടിയും സ്വകാര്യ അണ്‍ എയ്ഡഡ് ലോബിയെ സഹായിക്കുന്നതിനുവേണ്ടിയുമുള്‍ല മാതൃഭൂമിയുടെ വേല പൊതുസമൂഹം തിരിച്ചറിയേണ്ടിരിക്കുന്നു. ഇതിലെ പരാമര്‍ശങ്ങളെ വസ്തുതാപരമായി ഖണ്ഡിച്ച് നമ്മുടെ നിലപാട് വിശദീകരിക്കാന്‍ അധ്യാപക സമൂഹത്തിനും കഴിയണം. അതിന്ന് അവരെ വളരെ സഹായിക്കുന്നതാണീ കുറിപ്പ്
    സുനന്ദന്‍

    മറുപടിഇല്ലാതാക്കൂ