2014, മാർച്ച് 18, ചൊവ്വാഴ്ച

 എഫ് എസ് ഇ ടി ഒ  സായാഹ്ന  ധര്‍ണ
 കാവശ്ശേരി


 
  സലിം  മാസ്റ്റര്‍  സംസാരിക്കുന്നു.
 
  നൗഷാദ്  അലി മാസ്റ്റര്‍  .
  വി ജെ  ജോണ്‍സണ്‍  മാസ്റ്റര്‍  സംസാരിക്കുന്നു.

 എഫ് എസ് ഇ ടി ഒ  സായാഹ്ന  ധര്‍ണ
  മേലാര്‍കോട്:
  സി  മോഹനന്‍  മാസ്റ്റര്‍  സംസാരിക്കുന്നു.

2014, മാർച്ച് 17, തിങ്കളാഴ്‌ച

ആം  ആദ്മിയുടെ  രാഷ്ട്രീയ  ശൈലി
  
  വലിയ  കോലാഹലത്തോടെ  വന്ന  കെജ്രിവാളും കൂട്ടരും  ഇപ്പോള്‍  എവിടെയെത്തിനില്‍ക്കുന്നു  എന്നത്  ഏറെ  കൗതുകമുണ്ടാക്കുന്നു.
  ഇതില്‍  അത്ര  അദ്ഭുതത്തിന്റെ  ആവശ്യമില്ല  എന്ന്  പറയാം. കാരണം യുപിഎ വാര്‍ഷികാഘോഷം  ക്ഷണിക്കപ്പെട്ട  അതിഥികളെ  വച്ച്  ഈയിടെ  താജ്  പാലസ്  ഹോട്ടലില്‍  നടന്നു. വളരെ  മിതമായ  ചെലവില്‍  നടത്തി  എന്നായിരുന്നു  പൊതുവെ  സംസാരം.  300  അതിഥികള്‍ക്കായുള്ള  ഭക്ഷണത്തിന്ന്  ചെലവായത്  കേവലം 6,30,779  ഏതാണ്ട് ആറര  ലക്ഷം രൂപ  മാത്രം.  ഒരാളുടെ  ഭക്ഷണച്ചെലവ് 1525 രൂപ മാത്രം.  യു  പി എ യുടെ  ധൂര്‍ത്തിനെതിരെ  ആഞ്ഞടിച്ച്  കെജ്രിവാള്‍  തന്റെ  സത്യപ്രതിജ്ഞാ  ചടങ്ങിന്ന്  ഒരാള്‍ക്ക്  405  രൂപ  വകയില്‍  ഭക്ഷണം  നല്‍കി  മാത്രിക  കാണിച്ചു  എന്ന്  പത്രവൃത്താന്തം  ടൈംസ് ഓഫ്  ഇന്ത്യ
  

  എന്നാല്‍  ഇലക്ഷന്‍  പ്രമാണിച്ച്  കെജ്രിവാള്‍  പുതിയ പരിപാടിയുമായി  ഇറങ്ങിയിരിക്കുന്നു. ഫണ്ട്  സ്വരൂപിക്കാന്‍  ഡിന്നര്‍  നടത്തുക. ഒരു  ഡിന്നറിന്ന് 20000രൂപ  മാത്രം.  ബാങ്ങളൂരിലെ  സ്റ്റാര്‍  ഹോട്ടലില്‍  വച്ചാണത്രെ  ഡിന്നര്‍. ഒട്ടേറെ പേര്‍  അപേക്ഷ  നല്‍കിക്കഴിഞ്ഞു.ഇദ്ദേഹമൊക്കെ  അധികാരത്തില്‍  വന്നാല്‍  കാണണമെങ്കില്‍ എത്ര രൂപ  വേണ്ടിവരും  എന്ന്  കണക്കാക്കി വയ്ക്കുന്നത്  നല്ലതാണ്‍  

2014, മാർച്ച് 10, തിങ്കളാഴ്‌ച

 യാത്രയയപ്പ് സമ്മേളനം  
  കെ എസ് ടി എ ആലത്തൂര്‍  ഉപജില്ല കമ്മറ്റി  സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം  സ: കെ ഡി  പ്രസേനന്‍ ഉദ്ഘാടനം  ചെയ്തു. സ:  വേണുഗോപാലന്‍  മാസ്റ്റര്‍, സ :  സി  മോഹനന്‍ മാസ്റ്റര്‍,  സ:  വി ജെ  ജോണ്‍സണ്‍  ,  സ: സലിം അസീസ് ,സ: കെ  എ  ജോയ്  എന്നിവര്‍  സംസാരിച്ചു.





2014, മാർച്ച് 4, ചൊവ്വാഴ്ച

 യാത്രയയപ്പ്  സമ്മേളനം  മാര്‍ച്ച് 8 
       ആലത്തൂര്‍  ഉപജില്ലാ  കമ്മറ്റി  സംഘടിപ്പിക്കുന്ന  യാത്രയയപ്പ് സമ്മേളനം    മാര്‍ച്ച് 8  നു  ആലത്തൂര്‍  എ എസ് എം എം എച്ച് എസ് എസില്‍  നടക്കും. സമ്മേളനം  സ:  കെ  ഡി  പ്രസേനന്‍  ഉദ്ഘാടനം  ചെയ്യും.  സ; വി ജെ  ജോഹ്ണ്‍സണ്‍ വിരമിക്കുന്ന അദ്ധ്യാപകരെ  പരിചയപ്പെടുത്തും.  ജില്ലാ  ജോയന്റ് സെക്രട്ടറി  സ:  മോഹനന്‍  മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടിവെ  സ; സലിം  അസീസ്,  ജില്ലാ  കമ്മറ്റിയംഗം  സ:  ജോയ്  എന്നിവര്‍  സംസാരിയ്ക്കും.

2014, മാർച്ച് 3, തിങ്കളാഴ്‌ച

 സ്റ്റാഫ്  ഫിക്സേഷന്‍ ഉത്തരവ്  :
 പ്രതിഷേധ പ്രകടനം നടത്തി
  
  അദ്ധ്യാപകരുടെ  ജോലിസ്ഥിരത  ഇല്ലാതാക്കുകയും പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ചെയ്യുന്ന  സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവിതെതിരെ  ആലത്തൂര്‍  ഉപൊഅജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തില്‍ പ്രസ്തിദ്ഷേധം സംഘടിപ്പിച്ചു.  പ്രകടനത്തിന്ന്  ജില്ലാ  എക്സിക്യുട്ടിവ്  അംഗം സ:  വി ജെ  ജോണ്‍സണ്‍ , ജില്ല  കമ്മറ്റി അംഗം സ:  ജോയ്  എന്നിവര്‍  നേതൃത്വം  നല്‍കി. തുടര്‍ന്നു  നടന്ന  പൊതുയോഗത്തില്‍  സ:  ജോണ്‍സണ്‍ , സ:  ജോയ് സ:  രവിദാസ്  സ:  മനോജ്  എന്നിവര്‍ സംസാരിച്ചു.