2013, ഡിസംബർ 27, വെള്ളിയാഴ്‌ച


 യു എസ് എസ് പരീക്ഷാ പരിശീലനം
  
 കെ എസ് ടി എ  ആലത്തൂര്‍ ഉപജില്ലാ  കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യു എസ് എസ് പരീക്ഷാ പരിശീലനം  നടത്തി. ഡിസം ബര്‍ 21  നു  പുതിയങ്കം ഗവ :  യു പി സ്ക്കൂളില്‍ വച്ച് നടന്ന് പരിശീലനം  ശ്രീ കെ ഡി  പ്രസേനന്‍ ഉദ്ഘാടനം  ചെയ്തു.കെ എസ് ടി എ ഉപജില്ലാ സെക്രട്ടറി  സ: ഗം ഗാധരന്‍  സ്വാഗതവും  സ: സുനന്ദന്‍  നന്ദിയും പറഞ്ഞു. സ:  വി പ്രഭാകരന്‍  അദ്ധ്യക്ഷത  വഹിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ സ: ജോണ്‍സണ്‍ , സ: സലിം അസീസ്  എന്നിവര്‍  സംസാരിച്ചു.
  പരിശീലനത്തിന്ന് സുനന്ദന്‍ , സഫിയ ടീച്ചര്‍  , മനോജ് , വാസുദേവന്‍ എന്നിവര്‍  നേതൃത്വം  നല്‍കി. ഉപജില്ലയിലെ  വിവിധ  വിദ്യാലയങ്ങളില്‍ നിന്നും 140 വിദ്യാര്‍ഥികള്‍  പങ്കെടുത്തു.

2013, ഡിസംബർ 26, വ്യാഴാഴ്‌ച


 യൂണിഫോം  നിഷേധം  : പ്രതിഷേധ പ്രകടനം,
  
  കുട്ടികള്‍ക്കുള്ള  സൗജന്യയൂണിഫോം  നിഷേധിക്കുന്ന  യു ഡി എഫ്  ഉത്തരവിനെതെതിരെ  ആലത്തൂര്‍ ഉപജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തില്‍ 20 നു എ ഇ ഒ ഓഫീസിനു  മുന്നില്‍  പ്രതിഷേധ  പ്രകടനം  നടത്തി.  ഉപജില്ലാ  സെക്രട്റ്ററി  സ:  ഗം ഗാധരന്‍  ,  പ്രസിഡന്റ്  സ: രവിദാസന്‍  ജില്ലാ എക്സിക്യുട്ടിവ്  അംഗങ്ങളായ  സ:  ജോണ്‍സണ്‍ , സ:  സലിം അസീസ് ജില്ലാ കമ്മറ്റി അംഗം  സ:  ജോയ്  എന്നിവര്‍  സം സാരിച്ചു. സ: ഗംഗാധരന്‍  സ്വാഗതവും സ;  ടി പി സുനന്ദന്‍  നന്ദിയും  പറഞ്ഞു.തുടര്‍ന്ന് ഉത്തരവ്  കത്തിച്ചു.




യൂണിഫോം  നിഷേധത്തിനെതിരെ
  
എട്ടാം ക്ളാസ്  വരെയുള്ള കുട്ടികള്‍ക്കുള്ള  യൂണിഫോം  പദ്ധതി അട്ടിമറിക്കുന്ന ഉത്തരവ്  ഇറക്കിയ  യു ഡി എഫ് ഗവണ്മെന്റിന്റെ നടപടിക്കെതിരെ കെ എസ് ടി എ  ജില്ലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തില്‍  പാലക്കാട്  ധര്‍ണ  സംഘടിപ്പിച്ചു. കെ എസ് ടി എ  സം സ്ഥാന  പ്രസിഡന്റ് സ:  സുകുമാരന്‍  മാസ്റ്റര്‍ ധര്‍ണ  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്ജ്രട്റ്ററി  സ : ശിവദാസന്‍  മാസ്റ്റര്‍  സ്വാഗതവും  ജില്ലാ ജോയന്റ് സെക്രട്ടറി  സ:  മോഹനന്‍  മാസ്റ്റര്‍  നന്ദിയും പറഞ്ഞു. കെ എസ്ടി എ സം സ്ഥാന  എക്സിക്യുട്ടീവ് സ:  വേണുഗോപാലന്‍  മാസ്റ്റര്‍  അഭിവാദ്യം  അര്‍പ്പിക്ക് സം സാരിച്ചു.ജില്ലാ പ്രസിഡന്റ്  സ; രാമചന്ദ്രന്‍ മാസറ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍  ഉത്തരവ്  കത്തിച്ച് പ്രതിഷേധിച്ചു.






2013, ഡിസംബർ 15, ഞായറാഴ്‌ച

 ചിറ്റിലപ്പള്ളി കാണിച്ച അതിബുദ്ധി  നഷ്ടക്കച്ചവടമായി!
 
  എല്‍ ഡി എഫ്  തിരുവനന്തപുരത്ത്  നടത്തുന്ന ഉപരോധസമരത്തിനെതിരെ അധരപ്രതിഷേധം നടത്തിയ  കോണ്‍ഗ്രസുകാരി സന്ധ്യക്ക് ചിറ്റിലപ്പള്ളി മുതലാളി 5 ലക്ഷം പ്രഖ്യാപിച്ചത് എന്തായാലും ഒരു പുതിയ  സം ഭവമായി. പൗരാവകാശ സംരക്ഷണത്തിന്റെ പുതിയ സമരരൂപമായിപ്പോലും  സന്ധ്യയുടെ പ്രകടനത്തെ  വിലയിരുത്തിയവരുണ്ട്. എന്നാല്‍  ഇവരൊന്നും  കാണാതെ പോയ  ഒരു  കാര്യത്തെ ക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്.

 വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട് 10 വര്‍ഷമായി  തളര്‍ന്നുകിടക്കുന്ന വിജേഷ്


  ചിറ്റിലപ്പള്ളി ഒരൊന്നാന്തരം ബിസിനസ്സുകാരനാണ് ‍.  ചുമട്ടുതൊഴിലാളിക്ക് അര്‍ ഹതപ്പെട്ടതുപോലും കൊടുക്കാന്‍  മടിക്കുന്ന  മുതലാളി. അതിയാന്‍  5  ലക്ഷം വെറുതെ കൊടുക്കും എന്ന് കരുതാനുള്ള  ബുദ്ധിമാന്ദ്യമൊന്നും മലയാളിക്കില്ല. ചാനലുകാര്‍ ഇത് ഏറ്റുപിടിച്ചതിനു പിന്നില്‍ അവരുടെ  ചിലതാല്‍പര്യങ്ങളുണ്ട്. എന്നാല്‍ അവരെ  കബളിപ്പിക്കാനുള്ള ഒരു വേലയാണ്‍  ചിറ്റിലപ്പള്ളി ചെയ്തത്. ഇപ്പോള്‍  ചാനലിലും പത്രത്തിലുമൊക്കെ പരസ്യം കൊടുക്കണമെങ്കില്‍  ചുള  എത്ര  എണ്ണിക്കൊടുക്കണം? പോപ്പുലറായ  ചാനലുകളില്‍  10  സെക്കന്റിന്ന് 10000രൂപ എന്നൊക്കെ  കേള്‍ക്കുന്നു......നെഗോഷ്യബിള്‍  ആണെങ്കിലും... അപ്പോള്‍  10  ചാനലില്‍ 60 സെക്കന്റ്  പരസ്യം  വേണമെങ്കിലോ? 6 ലക്ഷം  വേണം. എന്നാല്‍  ഇത്രയൊന്നും  ചെലവില്ലാതെ എല്ലാ ചാനലുകളിലും  ഫ്ളാഷ്  ആയും  ഹെഡ് ലൈനായും വിശദമായ സ്റ്റോറി ആയും  ഫീച്ചര്‍  ആയും എല്ലാം  ചിറ്റിലപ്പള്ളിയ്ക്  രണ്ടു ദിവസം  പരസ്യം  നലികിയില്ലേ?  ഈ ഇനത്തില്‍  അങ്ങോര്‍ക്ക് ഉണ്ടായ  ലാഭം  എത്രയായിരിക്കും? ഇതു തന്നെയായിരിക്കും  അങ്ങോരുടെ  ഉള്ളിലിരിപ്പ് എന്നാണ്‍   ഈ പഴമനസ്സില്‍  തോന്നുന്നത്...
  എന്നാല്‍  പ്രബുദ്ധരായ  ആളുകള്‍   കേരളത്തില്‍  ഇപ്പോഴും  ഉണ്ട്  എന്ന്  ചിറ്റിലപ്പള്ളി കരുതിയില്ല..ജീവകാരുണ്യ പ്രവര്‍ത്തകനും  സാമൂഹ്യപ്രവര്‍ത്തകനുമായ ജോര്‍ജ്ജ്  തനിക്ക് ലഭിച്ച  5 ലക്ഷം തിരിച്ചേല്‍പ്പിച്ച് ചിറ്റിലപ്പള്ളിയുടെ   ധാര്‍ഷ്ട്യത്തിന്ന് നല്ല ഒരു  കരണത്തടി  നല്‍കിയിരിക്കുന്നു.   വീഗാലാന്റില്‍ അപകടം പിണഞ്ഞ വിജേഷിന്റെ  ഇന്നത്തെ  അവസ്ഥ എല്ലാവരുടെയും കരളലിയിക്കുന്നതാണ് ‍.  ഈ  കണ്ണീരു  കാണാന്‍  ചിറ്റിലപ്പള്ളിക്കു  കഴിഞ്ഞില്ല. ചാനലുകള്‍  പലതും  ഇതിനെ  തമസ്കരിച്ചു..പൗരാവകാശത്തിന്റെ  പേരില്‍ സമരങ്ങളെയും  സാധാരണ  ജനങ്ങളുടെ  പ്രശ്നങ്ങളെയും പരിഹസിക്കുന്ന നവ മുതലാളിത്ത ശക്തികള്‍ക്കെതിരെയുള്ള കരണത്തടികള്‍  ഇനിയും തുടരുക തന്നെ  ചെയ്യും എന്നതാണ്‍  കണ്ണൂരിലെ  ജോര്‍ജ്ജിന്ന് ലഭിക്കുന്ന അദ്ഭുതാവഹമായ  പിന്തുണ  തെളിയിക്കുന്നത്.

2013, ഡിസംബർ 1, ഞായറാഴ്‌ച

 ശ്രേഷ്ഠ  മലയാളത്തിനു വീണ്ടും  അംഗീകാരം.ആചാര്യന്റെ പേരില്‍  ഇംഗ്ളീഷ്  മീഡിയം സ്ക്കൂളിന്ന് അംഗീകാരം. മലയാളത്തെ  ഇനി എപ്പോഴാണു ഇംഗ്ളിഷ് മീഡിയമായി പ്രഖ്യാപിക്കുക?തുടര്‍ന്നും ഇത്തരം ഭാഷാപോഷണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്നും വിദ്യാഭ്യാസ സാംസ്കാരികമന്ത്രിമാരില്‍ നിന്നും മലയാളത്തിനു പ്രതീക്ഷിക്കാം.

2013, നവംബർ 10, ഞായറാഴ്‌ച






 കെ എസ് ടി എ  ഉപജില്ലാ സമ്മേളനം സമാപിച്ചു.
 എന്‍  രവിദാസന്‍ :പ്രസിഡന്റ്
  കെ ഗംഗാധരന്‍ : സെക്രട്ടറി

കേരള  സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 23ം  ആലത്തൂര്‍ ഉപജില്ലാ സമ്മേളനം സ: ബദറുന്നീസ  ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ സ: മുഹമ്മദാലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡന്റ് സ: ഗം ഗാധരന്‍ മാസ്റ്റര്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ല  ജോയന്റ് സെക്രട്ടറി സ: മോഹനന്‍ മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടിവ് അംഗം സ:ജോണ്‍സണ്‍ മാസ്റ്റര്‍  എന്നിവര്‍  സം ബന്ധിച്ചു.9 ബ്രാഞ്ചുകളില്‍ നിന്നായി 172 പ്രതിനിധികള്‍ പങ്കെടുത്തു.



2013, നവംബർ 1, വെള്ളിയാഴ്‌ച

 കെ എസ് ടി എ ആലത്തൂര്‍ ഉപജില്ല 23 ം വാര്‍ഷിക സമ്മേളനം നവം ബര്‍ 9ന്ന്
                                        കെ സി പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
 
 കെ എസ് ടി എ ആലത്തൂര്‍ ഉപജില്ല  23ം വാര്‍ഷിക സമ്മേളനം നവം ബര്‍ 9 ന്ന് കാവശ്ശേരി  കെ സി പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.നവം ബര്‍ 1ന്ന് കെ സി പി എച്ച് എസ് എസില്‍ ചേര്‍ന്ന യോഗം സ: മുഹമ്മദാലി  മാസ്റ്റര്‍, കെ അശോകന്‍ ,വി പ്രഭാകരന്‍ , കെ അജയഘോഷ്  എന്നിവരടങ്ങിയ  51  അംഗ  സ്വാഗതസംഘത്തെ  തെരഞ്ഞെടുത്തു.യോഗത്തില്‍ ഉണ്ണികുമാര്‍ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു. കെ എ ജോയ്  അധ്യക്ഷനായിരുന്നു. കെ എസ് ടി എ ജില്ലാ  എക്സിക്യുട്ടിവ്  അംഗം വി ജെ ജോണ്‍സണ്‍  സംബന്ധിച്ചു.
 
 
 സ: വി . പ്രഭാകരന്‍
  സെക്രട്ടറി,  ആലത്തൂര്‍ ഉപജില്ല

കൂടുതല്‍  സമരാവേശത്തോടെ  ........
കേരളത്തിലെ  അധ്യാപകരുടെ ഏറ്റവും വലിയ  സം ഘടനയായ കെ എസ് ടി എ പൊതു വിദ്യാഭ്യാസം  നിലനിര്‍ത്തുന്നതിനും അധ്യാപകരുടെ  ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള  അവകാശങ്ങള്‍  സം രക്ഷിക്കുന്നതിന്നും നിരന്തരം  പോരാടുന്ന സമരപ്രസ്ഥാനമാണ്‍. സാമൂഹിക ഉന്നമനത്തിനു വേണ്ടി  പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടന കൂടിയാണു ഇത്.അധ്യാപക സമൂഹത്തിന്റെ  പ്രശ്നങ്ങള്‍  ഏറ്റെടുക്കുന്നതിനും തീര്‍പ്പാക്കുന്നതിനും മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥനം  കെ എസ് ടി എ  യാണ്‍.ആലത്തൂര്‍  ഉപജില്ലയിലെ  അധ്യാപകരില്‍ 50 ശതമാനത്തിലധികം പേരെയും കെ എസ് ടി എ യില്‍ അണി ചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. സം ഘടനാരം ഗത്തും അക്കാഡമിക രം ഗത്തും ഒട്ടേറെ സജീവ പ്രവര്‍ത്തകരുള്ള  ഉപജില്ലഎന്ന നിലയില്‍  ഇരുപത്തി മൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഴുവന്‍ അദ്ധ്യാപകരെയും കെ എസ് ടി എ  യില്‍ അണിചേര്‍ക്കാനുള്ള കര്‍മപരിപാടികള്‍  തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും



  വിമര്‍ശനാത്മക ബോധനത്തെപ്പറ്റി..
  സുനന്ദന്‍  ടി പി
 വിദ്യാഭ്യാസ രംഗത്ത്  കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ വളരെ സജീവമായി  ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു  അവസ്ഥയാണ്‍.  കേരളീയ സമൂഹത്തിലുള്ളത്   . പലപ്പോഴും  വിവാദങ്ങള്‍  ഉണ്ടാവുന്നതും വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ.
2005ലെ  എന്‍ സി എഫും  2007ലെ കെ സി എഫും മുന്നോട്ടുവച്ച ആശയങ്ങളില്‍ ഊന്നിയാണ്‍ 20072009 കാലത്ത്  കേരളത്തില്‍  പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.മേല്‍ സൂചിപ്പിച്ച ആശയങ്ങളില്‍  ഏറ്റവും പ്രധാനപ്പെട്ടത്  വിമര്‍ശനാത്മക ബോധനം ആണല്ലോ.ഈ  ആശയത്തിന്റെ സൈദ്ധാന്തികവും  പ്രായോഗികവുമായ തലങ്ങള്‍ വിശദീകരിക്കുന്ന ഒരു  ഗ്രന്ഥമാണ്‍.  ഡൊ. പി വി പുരുഷോത്തമന്‍  മാസ്റ്റര്‍  എഴുതിയ  വിമര്‍ശനാത്മക ബോധനംസിദ്ധാന്തവും പ്രയോഗവും  എന്നത്.
  പൗലോ ഫ്രയറുടെ ശ്രമങ്ങള്‍ :
1962-64  കാലഘട്ടത്തില്‍ പൗലോ ഫ്രയറുടെ  നേതൃത്വത്തില്‍ ബ്രസീലില്‍  നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍  വിമര്‍ശനാത്മക ബോധനത്തിന്റെ  ആദ്യകാല പ്രയോഗരൂപങ്ങളായിരുന്നു  എന്നു പറയാം.വിമര്‍ശനാത്മക ബോധനത്തിഉന്റെ  മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണു  ഫ്രയറുടെ മര്‍ദ്ദിതരുടെ ബോധനശാസ്ത്രം.വിദ്യാഭ്യാസപ്രക്രിയയുടെ  സാമൂഹിക സാംസ്കാരിക തലങ്ങള്‍  ,  സ്വാതന്ത്ര്യം,നമ്മുടെ  മൂല്യനിര്‍ണയരീത്യുടെ ദൗര്‍ബല്യങ്ങള്‍ , വിദ്യാഭ്യാസ പ്രക്രിയയില്‍ അദ്ധ്യാപകന്റെ യഥാര്‍ഥ റോള്‍  എന്നിവയെക്കുറിച്ചെല്ലാം വളരെ  ആഴത്തില്‍  ചിന്തിക്കുകയും പുരോഗമനപരവും ജനാധിപത്യവല്‍കൃതവുമായ ഒരു  വിദ്യാഭ്യാസ ക്രമം ആവിഷകരിക്കുകയും  ചെയ്യാനാണു   ഫ്രയര്‍ ഈ  ഗ്രന്ഥത്തിലൂടെ  ശ്രമിച്ചത്. നമ്മുടെ  ദേശീയ  സംസ്ഥാന പാഠ്യപദ്ധതികളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന തരത്തില്‍ ഈ ബോധനശാസ്ത്രം വളര്‍ന്നിരിക്കുന്നു എന്നതാണു  യാഥാര്‍ഥ്യം.
   പഴയകാലത്തിന്റെ  അവശേഷിപ്പുകള്‍:  അടിമത്തവും രാജവാഴ്ചയും ജന്മി സമ്പ്രദായവുമെല്ലാം നാടുനീങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആ കാലത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും നമ്മുടെ സമൂഹമനസ്സില്‍  നിലനില്‍ക്കുന്നുണ്ട്  എന്നത് യാഥാര്‍ഥ്യമാണു. അധ്യാപക-- വിദ്യാര്‍ഥി ബന്ധം , തൊഴിലുടമ- തൊഴിലാളി ബന്ധം, ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം(ജനാധിപത്യ സംവിധാനമാണെങ്കിലും) എന്നിവയിലെല്ലാം ഒരു  മര്‍ദ്ദക മര്‍ദ്ദിത സ്വഭാവം  നിലനില്‍ക്കുന്നു.ബോധനരംഗത്ത് ഇത് വളരെ പ്രകടവുമാണ്‍.അധ്യാപകന്‍ സര്‍വ്വജ്ഞനും വിദ്യാര്‍ഥി അധ്യാപകന്ന് വിധേയനായി  മാത്രം  പ്രവര്‍ത്തിക്കേണ്ട വ്യക്തിയുമാണെന്ന ബോധം ഇത്  സൃഷ്ടിച്ചിട്ടുണ്ട്.നമ്മുടെ  പഴയ തലമുറയില്‍പ്പെട്ടവര്‍ പറയുന്നതുപോലെ"അടച്ചു വച്ച കറിയും അടിച്ചു  പഠിച്ച വിദ്യയും"എന്നത്  യാദൃശ്ചികമോ ആനുഷംഗികമോ ആയ ഒന്നല്ല , മറിച്ച് ഒരു സാമൂഹ്യവ്യവസ്ഥ നിഷ്പാദിപ്പിച്ചെടുത്ത ചിന്തയുടെ പ്രതിഫലനമാണ്‍. ഈ  പശ്ചാത്തലത്തില്‍ വേണം  നാം  വിമര്‍ശനാത്മക ബോധനം  ആവശ്യപ്പെടുന്ന വ്യതിയാനങ്ങളെക്കുറിച്ച്  ചര്‍ച്ച  ചെയ്യാന്‍ .
 വിമര്‍ശനാത്മക ബോധനം എന്തെല്ലാം ആവശ്യപ്പെടുന്നു?
  •  തനിക്കു ചുറ്റുമുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വിലയിരുത്താന്‍  പഠിതാവിന്ന് അവസരം   ലഭിക്കണം
  •  സ്വന്തം ജീവിതത്തെ  രൂപപ്പെടുത്തുന്ന സാമൂഹിക സാംസ്കാരിക  സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും ആ യാഥാര്‍ഥ്യങ്ങളെ   amÁm\papÅ  Adnhpw Ignhpw Ip«nbn Zq]s¸Sp¶Xn\pÅ Ahkcw Hcp¡Ww
  •  ക്ളാസ് മുറി , പഠനം, അധ്യാപക വിദ്യാര്‍ഥി ബന്ധം എന്നിവയെല്ലാം ജനാധിപത്യവല്‍ക്കരിക്കപ്പെടണം.അധ്യാപകന്‍ ഒരു സഹ സം വാദകന്റെ തലത്തിലേയ്ക്ക് ഉയരണം.
  •  സാമൂഹികമായും സാമ്പത്തികമായും മറ്റെല്ലാ തരത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു  കൂടിയുള്ളതാണ്‍  വിദ്യഭ്യാസം എന്ന എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു  സം വിധാനം നമ്മുടെ  വിദ്യാഭ്യാസ ക്രമത്തില്‍  രൂപപ്പെടണം.
  • കേവലമായ ഉള്ളടക്കത്തെ മാത്രം കേന്ദ്രീകരിച്ച് വിശദീകരിക്കപ്പെടുന്ന വിദ്യാഭ്യാസലക്ഷ്യങ്ങള്‍ക്കുപകരമ്പഠന വിഷയത്തിന്റെ  സമൂഹിക സാംസ്കാരിക തലങ്ങളെ തിരിച്ചറിയുന്ന വിശാലമായ അര്‍ഥത്തിലുള്ള ലക്ഷ്യങ്ങള്‍ സ്ഥാനം പിടിക്കണം.
  •  സ്വയം തിരിച്ചറിയാനും സ്വയം  മാറാനും ലോകത്തെ  മാറ്റാനുമുള്ള അറിവും കാഴ്ചപ്പാടും രൂപപ്പെടുന്നതിന്ന് അവസരമൊരുക്കണം.                                               തുടരും..... 
 

 
 

2013, ജൂലൈ 20, ശനിയാഴ്‌ച

 ഡി ഡി ഇ  ഓഫീസിലേയ്ക്ക്  ഉജ്ജ്വല  അദ്ധ്യാപക  മാര്‍ച്ച്
  കെ എസ് ടി എ യുടെ  നേതൃത്വത്തില്‍  ജൂലൈ  ആറിനു  പാലക്കാട്  ഡി ഡി  ഓഫീസിലേയ്ക്ക്  നടന്ന  അധ്യാപക  മാര്‍ച്ചില്‍  ആയിരങ്ങള്‍  അണിനിരന്നു.  കോരിച്ചൊരിയുന്ന  മഴയത്തും  ആയിരക്കണക്കിനു  അദ്ധ്യാപികമാര്‍  ഉള്‍പ്പെടെ  ആവേശപൂര്‍വം  പ്രകടനത്തില്‍  പങ്കെടുത്തു. തുടര്‍ന്നു  നടന്ന  പൊതുയോഗം  സ: എ കെ  ബാലന്‍  എം എല്‍ എ ഉദ്ഘാടനം  ചെയ്തു. കെ എസ് ടി എ  നേതാക്കളായ വേണുഗോപാലന്‍  മാസ്റ്റര്‍, അലി ഇക്ബാല്‍  മാസ്റ്റര്‍,  ശിവദാസന്‍  മാസ്റ്റര്‍ തുടങ്ങിയവര്‍  സം സാരിച്ചു 


2013, ജൂൺ 22, ശനിയാഴ്‌ച

 എസ് എസ് എ യിലെ  അഴിമതി  അവസാനിപ്പിക്കുക
 എസ് എസ് എ  യില്‍  നടക്കുന്ന  അഴിമതിക്കും  കെടുകാര്യസ്ഥതയ്ക്കുമെതിരെ  കെ എസ് ടി എ ആലത്തൂര്‍  ഉപ ജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തില്‍  ജൂണ്‍ 22 ആലത്തൂര്‍  ബി ആര്‍  സി ക്കു മുന്‍പില്‍  ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ  സെക്രട്ട്റി ശിവദാസന്‍  മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ  എക്സി: അംഗം ജോണ്‍സണ്‍ മാസ്റ്റര്‍ , ജോയ്  മാസ്റ്റര്‍  എന്നിവര്‍
  സം


സാരിച്ചു. ഉപജില്ലാ  സെക്രട്റ്ററി  വി പ്രഭാകരന്‍  മാസ്റ്റര്‍ സ്വാഗതവും ടി പി സുനന്ദന്‍  നന്ദിയും പറഞ്ഞു. പ്രസിഡന്റ് കെ  ഗം ഗാധരന്‍  അധ്യക്ഷനായിരുന്നു.