യൂണിഫോം നിഷേധം : പ്രതിഷേധ പ്രകടനം,
കുട്ടികള്‍ക്കുള്ള സൗജന്യയൂണിഫോം നിഷേധിക്കുന്ന യു ഡി എഫ് ഉത്തരവിനെതെതിരെ ആലത്തൂര്‍ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 20 നു എ ഇ ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉപജില്ലാ സെക്രട്റ്ററി സ: ഗം ഗാധരന്‍ , പ്രസിഡന്റ് സ: രവിദാസന്‍ ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ സ: ജോണ്‍സണ്‍ , സ: സലിം അസീസ് ജില്ലാ കമ്മറ്റി അംഗം സ: ജോയ് എന്നിവര്‍ സം സാരിച്ചു. സ: ഗംഗാധരന്‍ സ്വാഗതവും സ; ടി പി സുനന്ദന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഉത്തരവ് കത്തിച്ചു.
യൂണിഫോം നിഷേധത്തിനെതിരെ
എട്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കുള്ള യൂണിഫോം പദ്ധതി അട്ടിമറിക്കുന്ന ഉത്തരവ് ഇറക്കിയ യു ഡി എഫ് ഗവണ്മെന്റിന്റെ നടപടിക്കെതിരെ കെ എസ് ടി എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ധര്‍ണ സംഘടിപ്പിച്ചു. കെ എസ് ടി എ സം സ്ഥാന പ്രസിഡന്റ് സ: സുകുമാരന്‍ മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്ജ്രട്റ്ററി സ : ശിവദാസന്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ ജോയന്റ് സെക്രട്ടറി സ: മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കെ എസ്ടി എ സം സ്ഥാന എക്സിക്യുട്ടീവ് സ: വേണുഗോപാലന്‍ മാസ്റ്റര്‍ അഭിവാദ്യം അര്‍പ്പിക്ക് സം സാരിച്ചു.ജില്ലാ പ്രസിഡന്റ് സ; രാമചന്ദ്രന്‍ മാസറ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ