ചിറ്റിലപ്പള്ളി കാണിച്ച അതിബുദ്ധി നഷ്ടക്കച്ചവടമായി!
എല്‍ ഡി എഫ് തിരുവനന്തപുരത്ത് നടത്തുന്ന ഉപരോധസമരത്തിനെതിരെ അധരപ്രതിഷേധം നടത്തിയ കോണ്‍ഗ്രസുകാരി സന്ധ്യക്ക് ചിറ്റിലപ്പള്ളി മുതലാളി 5 ലക്ഷം പ്രഖ്യാപിച്ചത് എന്തായാലും ഒരു പുതിയ സം ഭവമായി. പൗരാവകാശ സംരക്ഷണത്തിന്റെ പുതിയ സമരരൂപമായിപ്പോലും സന്ധ്യയുടെ പ്രകടനത്തെ വിലയിരുത്തിയവരുണ്ട്. എന്നാല്‍ ഇവരൊന്നും കാണാതെ പോയ ഒരു കാര്യത്തെ ക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്.
ചിറ്റിലപ്പള്ളി ഒരൊന്നാന്തരം ബിസിനസ്സുകാരനാണ് . ചുമട്ടുതൊഴിലാളിക്ക് അര്‍ ഹതപ്പെട്ടതുപോലും കൊടുക്കാന്‍ മടിക്കുന്ന മുതലാളി. അതിയാന്‍ 5 ലക്ഷം വെറുതെ കൊടുക്കും എന്ന് കരുതാനുള്ള ബുദ്ധിമാന്ദ്യമൊന്നും മലയാളിക്കില്ല. ചാനലുകാര്‍ ഇത് ഏറ്റുപിടിച്ചതിനു പിന്നില്‍ അവരുടെ ചിലതാല്‍പര്യങ്ങളുണ്ട്. എന്നാല്‍ അവരെ കബളിപ്പിക്കാനുള്ള ഒരു വേലയാണ്‍ ചിറ്റിലപ്പള്ളി ചെയ്തത്. ഇപ്പോള്‍ ചാനലിലും പത്രത്തിലുമൊക്കെ പരസ്യം കൊടുക്കണമെങ്കില്‍ ചുള എത്ര എണ്ണിക്കൊടുക്കണം? പോപ്പുലറായ ചാനലുകളില്‍ 10 സെക്കന്റിന്ന് 10000രൂപ എന്നൊക്കെ കേള്‍ക്കുന്നു......നെഗോഷ്യബിള്‍ ആണെങ്കിലും... അപ്പോള്‍ 10 ചാനലില്‍ 60 സെക്കന്റ് പരസ്യം വേണമെങ്കിലോ? 6 ലക്ഷം വേണം. എന്നാല്‍ ഇത്രയൊന്നും ചെലവില്ലാതെ എല്ലാ ചാനലുകളിലും ഫ്ളാഷ് ആയും ഹെഡ് ലൈനായും വിശദമായ സ്റ്റോറി ആയും ഫീച്ചര്‍ ആയും എല്ലാം ചിറ്റിലപ്പള്ളിയ്ക് രണ്ടു ദിവസം പരസ്യം നലികിയില്ലേ? ഈ ഇനത്തില്‍ അങ്ങോര്‍ക്ക് ഉണ്ടായ ലാഭം എത്രയായിരിക്കും? ഇതു തന്നെയായിരിക്കും അങ്ങോരുടെ ഉള്ളിലിരിപ്പ് എന്നാണ്‍ ഈ പഴമനസ്സില്‍ തോന്നുന്നത്...
എന്നാല്‍ പ്രബുദ്ധരായ ആളുകള്‍ കേരളത്തില്‍ ഇപ്പോഴും ഉണ്ട് എന്ന് ചിറ്റിലപ്പള്ളി കരുതിയില്ല..ജീവകാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് തനിക്ക് ലഭിച്ച 5 ലക്ഷം തിരിച്ചേല്‍പ്പിച്ച് ചിറ്റിലപ്പള്ളിയുടെ ധാര്‍ഷ്ട്യത്തിന്ന് നല്ല ഒരു കരണത്തടി നല്‍കിയിരിക്കുന്നു. വീഗാലാന്റില്‍ അപകടം പിണഞ്ഞ വിജേഷിന്റെ ഇന്നത്തെ അവസ്ഥ എല്ലാവരുടെയും കരളലിയിക്കുന്നതാണ് . ഈ കണ്ണീരു കാണാന്‍ ചിറ്റിലപ്പള്ളിക്കു കഴിഞ്ഞില്ല. ചാനലുകള്‍ പലതും ഇതിനെ തമസ്കരിച്ചു..പൗരാവകാശത്തിന്റെ പേരില്‍ സമരങ്ങളെയും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെയും പരിഹസിക്കുന്ന നവ മുതലാളിത്ത ശക്തികള്‍ക്കെതിരെയുള്ള കരണത്തടികള്‍ ഇനിയും തുടരുക തന്നെ ചെയ്യും എന്നതാണ്‍ കണ്ണൂരിലെ ജോര്‍ജ്ജിന്ന് ലഭിക്കുന്ന അദ്ഭുതാവഹമായ പിന്തുണ തെളിയിക്കുന്നത്.
![]() |
വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട് 10 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന വിജേഷ് |

ചിറ്റിലപ്പള്ളി ഒരൊന്നാന്തരം ബിസിനസ്സുകാരനാണ്... അതുകൊണ്ടാണല്ലോ ദേശാഭിമാനിയില്‍ WONDERLA യുടെ പരസ്യം വന്നത്!
മറുപടിഇല്ലാതാക്കൂ