2014, ജനുവരി 1, ബുധനാഴ്‌ച

 നാം എന്തിനുവേണ്ടി  നിലകൊള്ളുന്നു?
  

  •   പൊതു വിദ്യാഭ്യാസം  സം രക്ഷിക്കാന്‍
  •   വിദ്യാഭ്യാസ  രംഗത്ത് നമ്മള്‍  കാൈവരിച്ച നേട്ടങ്ങള്‍  നിലനിര്‍ത്താന്‍
  •   പൊതുവിദ്യാഭ്യാസ മേഖലയുടെ  ഗുണമേന്മ  വര്‍ദ്ധിപ്പിക്കാന്‍
  •   അദ്ധ്യാപക  സമൂഹം  വ:ളരെക്കാലത്തെ  പോരാട്ടങ്ങളിലൂടെ  നേടിയെടുത്ത  അവകാശങ്ങള്‍  സംരക്ഷിക്കാന്‍


 സമരങ്ങളിലൂടെ  നാം എന്തെല്ലാം  നേടിയെടുത്തു?
  
  •    മാനേജര്‍മാരുടെ അടിമകളായി  ജീവിച്ചിരുന്ന  എയ്ഡഡ്  സ്ക്കൂള്‍  അധ്യാപകര്‍ക്ക് ട്രഷറിയില്‍ നിന്ന് നേരിട്ട് ശമ്പളം നേടിയെടുത്തു.
  •   5  വര്‍ഷം  കൂടുമ്പോള്‍  ശമ്പളപരിഷ്കരണം  എന്നത്  നേടിയെടുത്തു.
  •   അദ്ധ്യാപകരുടെ  ജോലി  സം രക്ഷണം  സം ബന്ധിച്ച്  പ്രൊട്ടക്ഷന്‍ , 1:40  ആനുകൂല്യം  എന്നിവ  കാലാകാലങ്ങളില്‍  പ്രക്ഷോഭ  ഫലമായി  നേടിയെടുത്തു.
  •   ബോണസ്  ,  ഉത്സവ  ആനുകൂല്യം  എന്നിവ  നേടി.
  •   കേന്ദ്രജീവനക്കാര്‍ക്ക് നല്‍കുന്ന ഡി  എ  അതാതു  സമയത്ത് സംസ്ഥാന  ജീവനക്കാര്‍ക്കും  നേടിയെടുത്തു.
  
  യു ഡി എഫ്  ഗവണ്മെന്റ്  ചെയ്യുന്നത്:
  
  •  പ്രൊട്ടക്ഷന്‍ ഇല്ലാതാക്കി.
  • പങ്കാളിത്ത പെന്‍ഷന്‍  നടപ്പാക്കിയതോടെ  5  ആനുകൂല്യങ്ങള്‍  ഒറ്റയടിക്ക്  നഷ്ടപ്പെട്ടു:
  1.   മാസം തോറുമുള്ള ഡിഫൈന്റ്  പെന്‍ഷന്‍
  2.   പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍
  3.   വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം  ലഭിക്കുന്ന ഡിയര്‍നസ് റിലീഫ്
  4.   ഗ്രാറ്റുവിറ്റി
  5.   മരണാനന്തരം ആശ്രിതയ്ക്ക് /  ആശ്രിതന്ന് ലഭിക്കുന്ന പെന്‍ഷന്‍
  •   വിദ്യാഭ്യാസക്കച്ചവടത്തിന്റെ  ഭാഗമായി  വ്യാപകമയി  അണ്‍  എയ്ഡഡുകള്‍  അനുവദിച്ചു.
  •   എസ് എസ്  എ  ഫണ്ടില്‍ നിന്ന് നേരത്തെ  ലഭിച്ചിരുന്ന  ടീച്ചേഴ്സ്  ഗ്രാന്റ് , സ്ക്കൂള്‍  ഗ്രാന്റ്, അം ഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള  സഹായ പദ്ധതി എന്നിവ  നിര്‍ത്തലാക്കി.
  •  ഉച്ച ഭക്ഷണപദ്ധതിക്ക് പണം  യഥാസമയം  നല്‍കാതെപല  സ്ക്കൂളുകളിലും ഭക്ഷണം  മുടങ്ങുന്നു.
  •   സ്പെഷലിസ്റ്റ്  അദ്ധ്യാപകരെ  എല്ലാ  യു പി  സ്ക്കൂളുകളിലും നിയമിക്കാനുള്ള സാമ്പതിക സഹായം  കേന്ദ്രത്തില്‍ നിന്ന് വാങ്ങി.  എന്നാല്‍ അദ്ധ്യാപകരെ  നിയമിക്കാതെ  നിലവില്‍  ജോലി  ചെയ്യുന്നവരെ  പൂളിലാക്കി പല  സ്ക്കൂളുകളിലേയ്ക്കും  വിന്യസിച്ച്  കേന്ദ്ര ഗവണ്മെന്റിനെ  പറ്റിച്ചു.
  •   അണ്‍  എക്കണൊമിക് സ്ക്കൂളുകളുടെ എണ്ണം 2644 ല്‍  നിന്ന് 4600  ആയി.
  •   കുട്ടികളുടെ  യൂണിഫോം പദ്ധതി  അട്ടിമറിച്ചു.
  •   അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം  1:30 ആക്കും  എന്നു പ്രചരിപ്പിച്ച് അതിനു വിരുദ്ധമായ  ഉത്തരവ്  ഇറക്കി.  സ്റ്റാഫ്  ഫിക്സേഷന്‍ അനന്തമായി  നീട്ടിക്കൊണ്ടുപോയി പൊതു  വിദ്യാഭ്യാസ  മേഖലയെ  തകര്‍ക്കാന്‍  ശ്രമം.
  •   ദേശീയ തലത്തില്‍പ്പോലും പ്രശംസ  പിടിച്ചുപറ്റിയ  പാഠ്യ പദ്ധതി  അട്ടിമറിക്കാന്‍ ശ്രമം.
  •   വിദ്യാഭ്യാസ വകുപ്പിന്റെ  എല്ലാ മണ്ഡലങ്ങളിലും  ലീഗ്  വല്‍ക്കരണം.   
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ