2014, ജനുവരി 1, ബുധനാഴ്‌ച

 ആം ആദ്മി സര്‍ക്കാരിന്റെ  ആദ്യദിനങ്ങള്‍; മാധ്യമങ്ങളുടെ വക  തല്ലും തലോടലും:

  
 സാമൂഹ്യ  ക്ഷേമ പദ്ധതികള്‍  , ഭരണതലത്തിലെ  ലാളിത്യം  തുടങ്ങി  കോണ്‍ഗ്രസിനും  ബി ജെ  പി ക്കും അലര്‍ജിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമായി  ആം ആദ്മി  തുടങ്ങുന്നു  എന്ന വ്യക്തമായ  സൂചനയാണു  ദല്‍ഹിയില്‍ നിന്ന് വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം  , സ്ഥാനാര്‍ഥി നിര്‍ണയം , മാനിഫെസ്റ്റോ തയാറാക്കല്‍  എന്നിവയിലെല്ലാം  വേറിട്ട  മാതൃകകള്‍  അവതരിപ്പിച്ച  അം ആദ്മി ഭരണതലത്തിലും തങ്ങളുടെ  വ്യക്തിത്വം കൃത്യമായി  അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാധ്യമലോകം സമ്മിശ്രമായി പ്രതികരിക്കുന്ന കാഴ്ചയാണു  കാണുന്നത്.  സാധരണക്കാര്‍ക്ക് വെള്ളം ,  വൈദ്യുതി  എന്നിവയില്‍ പ്രഖ്യാപിച്ച ഇളവ്  ജനപ്രിയതയ്ക്കുള്ള  അടവാണെന്നും ഇത് സാമ്പത്തികരം ഗത്ത്  വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് എക്കണൊമിക്  ടൈംസ് കണ്ടുപിടിച്ചിരിയ്ക്കുന്നു. മന്‍ മോഹന്റെ  നേതൃത്വത്തില്‍ കുറെക്കാലമായി  കൊണ്ടു പിടിച്ച് നടത്തുന്ന സബ്സിഡി  വെട്ടിച്ചുരുക്കലിന്റെ  കടയ്ക്കല്‍ കത്തി  വയ്ക്കുന്ന വലിയ  ചതിയായിപ്പോയി  ഇത്  എന്നും അവര്‍ അഭിപ്രായപ്പെടുന്നു.സ്വതന്ത്രമായ താരിഫ്  സെറ്റിങ്ങിലേയ്ക്ക്  രാജ്യം കുതിയ്ക്കുമ്പോഴാണ്‍  ആം ആദ്മി 400 യൂണിറ്റ് വരെയുള്ളവര്‍ക്ക് 50 ശതമാനം തരിഫ് ഇളവ്  അനുവദിച്ചത്  എന്നത് ഏറെ  വേദനാജനകം  തന്നെ! 
  
ആം ആദ്മിയുടെ സാമൂഹ്യ ക്ഷേമ  ലക്ഷ്യങ്ങളെ  കുറച്ചൊക്കെ  ക്ഷമയോടെ നോക്കിക്കാണാന്‍ ഇന്ത്യന്‍ എക്സ്പ്രസ്  ശ്രമിക്കുന്നുണ്ട്.  ആം  ആദ്മി  മറ്റെന്തെല്ലാം പറഞ്ഞിരിക്കുന്നു  എന്ന് ഇന്ത്യന്‍ എക്സ്പ്രസ്  ഓര്‍മിപ്പിക്കുന്നു:
  
ഒരു  വര്‍ഷം നീണ്ടുനില്‍ക്കുന്ന അധ്വാനങ്ങള്‍ക്ക്  കോണ്‍ ട്രാക്റ്റ്  വ്യ്വസ്ഥ  ഒഴിവാക്കും. തൊഴില്‍ സ്ഥിരത ഉറപ്പാക്കും.
 മിനിമം  കൂലി  ഏര്‍പ്പെടുത്തും
 അനധികൃതമായ കോളനികള്‍  പരിശോധിച്ച് അവയെ റഗുലറൈസ് ചെയ്യും.
ആര്‍മി  ഓഫീസര്‍മാരുടെ  നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പദ്ധതി  കൊണ്ടുവരും
 ആം ആദ്മി പാര്‍ടിയുടെ  സമീപനങ്ങളെ  സൂക്ഷ്മമായി  വിലയിരുത്തിക്കൊണ്ട് പ്രകാശ്  കാരാട്ട് ശ്രദ്ധേയമായ ചില  വസ്തുതകള്‍ ദേശാഭിമാനിയില്‍ അവതരിപ്പിക്കുന്നു.
ഭരണതലത്തില്‍മന്ത്രിമാരുടെയും  ജനപ്രതിനിധികളുടെയും  ലളിതജീവിതം,സാധാരണക്കാര്‍ക്കുവേണ്ടിയുള്ള  ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ  കെജ്രിവാള്‍  നിരത്തുന്ന  സമീപനങ്ങളെല്ലാം  ഇടതുപക്ഷം നേരത്തെ  പ്രാവര്‍ത്തികമാക്കിയവയാണ്‍.സബ് സിഡികള്‍  നല്‍കി  ജനങ്ങളെ  സഹയിക്കുമ്പോള്‍  തന്നെ  വിലക്കയറ്റം തുടങ്ങിയ  പ്രതിസന്ധികള്‍ക്ക് മുഖ്യ  കരണമായ  നവ ഉദാരവല്‍ക്കരണ്‍  നയങ്ങളോടുള്ള  ആം  ആദ്മിയുടെ  നിലപാട് വ്യക്തമാക്കപ്പെടെണ്ടതുണ്ട്  എന്ന്  സ:  കാരാട്ട് പറയുന്നു.

  മലയാള പത്രങ്ങള്‍  ആം അദ്മിയുടെ  നടപടികളെ  പൊതുവെ സ്വാഗതം  ചെയ്യുന്നുണ്ട്.വൈദ്യുതി  വിതരണം നടത്തുന്ന 3  കമ്പനികളുടെ  വരവ്  ചെലവ്  കണക്കുകള്‍  ഓഡിറ്റ് ചെയ്യാന്‍  കെജ് രിവാള്‍  നിര്‍ദ്ദേശം നല്‍കിയവാര്‍ത്ത  ദീപിക  പ്രാധാന്യത്തോടെ  പ്രസിദ്ധീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ