2014, മേയ് 17, ശനിയാഴ്‌ച

 ജനം  രാഷ്ട്രീയ  വോട്ടിംഗില്‍ നിന്ന് അകലുന്നുവോ?
  
  ലോക്സഭാ തെരഞ്ഞെടുപ്പു  കഴിഞ്ഞു.ഫലവും വന്നു.  ആരവങ്ങളൊഴിഞ്ഞു..  ഇനി  ശാന്തമായി  ചില  കാര്യങ്ങള്‍  ആലോചിക്കേണ്ടതുണ്ട്  എന്ന്  തോന്നുന്നു.തെരഞ്ഞെടുപ്പു പോരാട്ടം  തികച്ചും  രാഷ്ട്രീയപ്പോരാട്ടം തന്നെ. ഈ പോരാട്ടത്തില്‍  നിര്‍ണായകമാവേണ്ടത്  രാഷ്ട്രീയ നിലപാടുകളാണ്‍.  ഇന്ത്യയെ  സം ബന്ധിച്ച്  അഴിമതി , വര്‍ഗീയത  , വിലക്കയറ്റം  അങ്ങനെ  ഒട്ടേറെ  പ്രശ്നങ്ങളില്‍  വിവിധരാഷ്ട്രീയ  പ്രസ്ഥാനങ്ങള്‍  എവിടെ  നില്‍ക്കുന്നു  എന്ന്  വിലയിരുത്തിയാവണം   ജനങ്ങള്‍  തങ്ങളുടെ  സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് എന്നത് പാര്‍ലമെന്ററി  ജനാധിപത്യത്തിന്റെ പ്രസക്തിയ്ക്ക് അത്യന്താപേക്ഷിതമായ  ഒന്നാണ്‍.അങ്ങനെ  വരുമ്പോള്‍  ജനകീയ  പ്രശ്നങ്ങള്‍  ഉയര്‍ത്തിപ്പിടിച്ച്  വ്യക്തമായ  നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്  അം ഗീകാരം  കിട്ടേണ്ടതാണ്‍. അപ്പോഴാണ്‍  തെരഞ്ഞെടുപ്പ് ഒരു  രാഷ്ട്രീയ  പോരാട്ടമാവുന്നത്.
  എന്നാല്‍  ലോക് സഭാ തെരഞ്ഞെടുപ്പു  ഫലം പരിശോധിക്കുമ്പോള്‍  നമുക്ക് എന്തു  നിഗമനത്തിലാണെത്താന്‍ കഴിയുക?
  
  മുഖ്യധാര  പത്രങ്ങളെല്ലാം  തെരഞ്ഞെടുപ്പു വിജയത്തെ  മോഡി വിജയമായി  മാത്രം  വാഴ്ത്തുന്നു.ഒരു  പക്ഷേ  ബി ജെ  പി  എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ  നയപരിപാടികള്‍ക്ക്  എന്തെങ്കിലും പ്രാധാന്യമോ  അംഗീകാരമോ  കിട്ടിയതായി  ആരും  റിപ്പോര്‍ട്ട്  ചെയ്യുന്നില്ല. കാരണം  തെരഞ്ഞെടുപ്പു  പ്രചരണത്തിലെവിടെയും  മുന്‍ വാജ് പേയി  സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ബി ജെ  പി  പരാമര്‍ശിച്ചില്ല  എന്നത്  ശ്രദ്ധേയമാണ്‍.സമൂഹത്തെയും  രാജ്യത്തെയും  രാഷ്ട്രീയത്തില്‍ നിന്നും അകറ്റുക  ,  ജനകീയ  പ്രശ്നങ്ങള്‍ക്ക് പകരം വ്യക്തിപ്രഭാവത്തിനു  പ്രത്യേക പരിവേഷം നല്‍കി അവതരിപ്പിക്കുക എന്ന വലതുപക്ഷ  തന്ത്രം  ഈ തെരഞ്ഞെടുപ്പിലുടനീളം  ഉണ്ടായി.
  
  ടൈംസ്  ഓഫ്  ഇന്ത്യ  ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ച  ഇത്തരുണത്തില്‍  പ്രസക്തമല്ലേ?


  

Is the candidate more important than the party?

Political parties follow a certain ideology and go to elections with an agenda. While voters realize this, they are also concerned about development of the constituency and local issues. They want a representative who can address their problems. On the other hand, political parties field a candidate who has more chance of winning from a particular area, sometimes even overlooking questions over integrity and performance. Now, in these scenarios, should people vote for the party or the candidate?


  കേരളത്തിന്റെ  കാര്യം  എടുക്കുക.
 1977 മുതല്‍  എല്ലാ  ലോക് സഭാ തെരഞ്ഞെടുപ്പുകളിലും  യു ഡി എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ്  മുന്നണി ഭൂരിപക്ഷം  സീറ്റുഅകളിലും വിജയിച്ച ചരിത്രമാണുള്ളത്. 2004  മാത്രം ഇതിനൊരു  അപവാദം.2009 ല്‍  4  സീറ്റ്  മാത്രം ലഭിച്ച  എല്‍  ഡി  എഫ് ഇത്തവണ 8 സീറ്റിലേയ്ക്കെത്തി. മാത്രമല്ലാ മുന്‍പ്  വിജയിച്ചവയില്‍  3  മണ്ഡലങ്ങളിലും ഭൂരിപക്ഷം ഗണ്യമായി ഉയര്‍ത്താന്‍  കഴിഞ്ഞു. അതേസമയം  മുന്‍പ്  വിജയിച്ച  മണ്ഡലങ്ങളില്‍ മൂന്നോ  നാലോ മണ്ഡലങ്ങളിലൊഴികെ  ഭൂരിപക്ഷം കുത്തനെ  കുറയുന്ന അവസ്ഥയാണ്‍  യു ഡി  എഫിനുണ്ടായത്. മോഡിപ്പേടി  ഒന്നുകൊണ്ടു  മാത്രം  മുസ്ലിം  വോട്ടുകള്‍  യു ഡി എഫില്‍  കേന്ദ്രീകരിച്ചു  എന്നതുകൊണ്ട്  കോഴിക്കോട്, വടകര , പൊന്നാനി  എന്നിവിടങ്ങളില്‍  യു ഡി എഫിനു  വിജയിക്കാന്‍ കഴിഞ്ഞു എന്ന  വിലയിരുത്തലില്‍ അല്‍പം  യുക്തിയുണ്ട് എന്ന് കരുതാം.കാസര്‍കോഡ്  എല്‍  ഡി എഫിന്റെ  ഭൂരിപക്ഷം കുറഞ്ഞതിലും  ഈ  ഘടകം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം.
 എന്നാല്‍  തെരഞ്ഞെടുപ്പു ഫലത്തെ  നമ്മുടെ  നിരീക്ഷകര്‍  ഇങ്ങനെയൊന്നുമല്ല  വിലയിരുത്തുന്നത്  എന്നതാണു  വസ്തുത.
  അഡ്വ:  ജയശങ്കര്‍  പറഞ്ഞത്  നോക്കൂ:
  
  മണ്ഡലത്തെ  നന്നായി  നഴ്സ്  ചെയ്ത  അതായത് പരിപാലിച്ചവര്‍  ജയിച്ചു  .  ഉദാ:  രാജേഷ്  ,  സമ്പത്ത് ,  ബിജു,  രാഘവന്‍  തുടങ്ങിയവര്‍. പല  നിരീക്ഷകരും  ഈ  നിലപാട്  പങ്കുവയ്ക്കുന്നതായി  തോന്നി. അപ്പോഴാണ്‍  മേല്‍പറഞ്ഞ  സംശയം  .  ജനം  ആര്‍ക്കാണു  വോട്ടു  ചെയ്തത്?  പാര്‍ട്ടികള്‍ക്കോ  സ്ഥാനാര്‍ഥികള്‍ക്കോ?
  
  എന്തായാലും  ഭരണത്തിന്റെ  വിലറ്റിരുത്തല്‍  എന്ന  ചാണ്ടിസിദ്ധാന്തം  ആരും  മുഖവിലയ്ക്കെടുത്തിട്ടില്ല.യു ഡി എഫിലെയും  കോണ്‍ഗ്രസിലെയും മറ്റ്  നേതാക്കള്‍ പോലും ഇത്  ഏറ്റുപിടിച്ചിട്ടില്ല  എന്നത്  ശ്രദ്ധേയം.ഉമ്മന്‍ ചാണ്ടിയുടെ  ഈ പ്രസ്താവനയോട്  ശ്രീ എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചത്  ഇങ്ങനെ:
  
  20  സീറ്റിലും  യു ഡി എഫ്  തോറ്റാലും ഞെളിഞ്ഞ് നിന്ന് പറയാനുള്ള  ന്യായം ഉമ്മന്‍ ചാണ്ടിയുടെ  കൈവശം ഉണ്ട്.
എന്ത്  അപമാനം  സഹിച്ചും  അധികാരത്തില്‍ തുടരും എന്ന് പ്രസ്താവിച്ച  ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രി  ചാണ്ടിയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ