2014, മേയ് 19, തിങ്കളാഴ്‌ച

 പിന്തിരിപ്പന്‍  നയങ്ങള്‍ക്കെതിരെ  പ്രതിഷേധിക്കുക 
പൊതു വിദ്യാലയങ്ങള്‍  ആകര്‍ഷകമാക്കുക.
  
 കേരളത്തിന്റെ  സാമൂഹ്യ  സാംസ്കരിക ചരിത്രത്തില്‍  പൊതു വിദ്ദ്യാഭ്യാസത്തിന്ന് വളരെ പ്രാധാന്യമുണ്ട്.പൊതുവിദ്യാഭ്യാസത്തെ  ശക്തിപ്പെടുത്തുന്നതിനുള്ള  ബോധപൂര്‍വമായ  ഇടപെടലുകള്‍ നടത്തേണ്ട  ഉത്തരവാദിത്തം   എല്ലാ അധ്യാപക സംഘടനകള്‍ക്കും ഉണ്ട്. ഈ തിരിച്ചറിവ്  ഏറ്റവുമധികമു ള്ള  പ്രസ്ഥാനമാണു  കെ എസ് ടി  എ.സാമൂഹ്യപ്രതിബദ്ധതയുള്‍ല  ഒരു  ജനവിഭാഗത്തെ  സൃഷ്ടിക്കുവാനുള്ള  മഹത്തായ  യത്നത്തിലാണു  നാമെല്ലാം.എന്നാല്‍  പൊതുവിദ്യാഭ്യാസ  മേഖല  ശക്തിപ്പെടുത്തുന്നതിനു പകരം  ദുര്‍ബ്ബലപ്പെടുത്തുന്ന  നടപടികളാണു  യു ഡി എഫ് സര്‍ക്കാര്‍  ചെയ്യുന്നതെന്നത്  പ്രതിഷേധാര്‍ഹമാണു.
  
  കഴിഞ്ഞ വര്‍ഷം ചെയ്തത്:
  
  •  എസ് എസ് എ  വഴി  സ്ക്കൂളുകള്‍ക്കും  വിദ്യാര്‍ഥികള്‍ക്കും  ലഭിച്ചിരുന്ന  ആനുകൂല്യങ്ങളെല്ലാം  നിഷേധിച്ചു.  സ്കൂള്‍  ഗ്രാന്റ്  , ടീച്ചേഴ്സ്  ഗ്രാന്റ്  ,  വികലാംഗ  ധനസഹായം ,  പ്രത്യെക  വിദ്യാഭ്യാസ  പദ്ധതികള്‍  എന്നിവയെല്ലാം  അട്ടിമറിച്ചു.
  •  യൂണിഫോം  പദ്ധതി   അട്ടിമറിച്ചു. ഇനിയും  ഭൂരിഭാഗം  സ്ക്കൂളുകളിലും  കഴിഞ്ഞ വര്‍ഷത്തെ  തന്നെ  യൂണിഫോം  എത്തിയിട്ടില്ല.
  •  എസ്  സി,  എസ്  ടി  വിഭാഗങ്ങള്‍ക്കുള്ള  സ്ക്കോളര്‍ഷിപ്പുകളില്‍   നാമമാത്ര വര്‍ദ്ധന  പോലും  ഇല്ല.
  •  യാതൊരു  നിയന്ത്രണവുമില്ലാതെ  അണ്‍  എയ്ഡഡ്  സ്ക്കൂളുകള്‍ക്ക്  അനുമതി  നല്‍കി  വിദ്യാഭ്യാസ  കച്ചവടത്തിന്ന് സഹായിക്കുന്നു.
  •  അദ്ധ്യാപക വിദ്യാര്‍ഥി  അനുപാതം  പരിഷ്കരിക്കുകയോ  സ്റ്റാഫ്  ഫിക്സേഷന്‍ നടത്തുകയോ  ചെയ്യാതെ  അധ്യാപകരെ  വഞ്ചിച്ചു.
  •   ഡിപ്പാര്‍ട്ടുമെന്റിന്റെ  എല്ലാ  മേഖലക്ളിലും  ലീഗ്  വല്‍ക്കരണം.
  • പാഠ്യപദ്ധതി  പരിഷ്കരണം  എന്ന പേരില്‍  അശാസ്ത്രീയവും  പിന്തിരിപ്പനുമായ  ആശയങ്ങള്‍  നടപ്പാക്കാന്‍  ഗൂഢ  ശ്രമം.
  •   ഉല്‍സവ  കാലങ്ങളിലെ  സൗജന്യ  അരി  നിഷേധിച്ചു.
  •   ഓണം  ക്രിസ്ത്മസ്  കാലങ്ങളില്‍   നേരത്തെ  ശമ്പളം  നല്‍കിയിരുന്ന  പതിവ്  അട്ടിമറിച്ചു.
  •   എല്‍  ഡി  എഫ്  ഭരണകാലത്ത്  കൃത്യമായി  ഡി  എ  നല്‍കിയിരുന്നത്  അട്ടിമറിച്ചു.  ജനുവരിയിലെ  കേന്ദ്ര  ഡി  എ  ഇനിയും  സംസ്ഥാന  ഗവണ്മെന്റ്  ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിട്ടില്ല.

 വരുന്ന അധ്യയന  വര്‍ഷവും  പൊതുവിദ്യാഭ്യാസം  ശക്തിപ്പെടുത്തുന്ന  നടപടികള്‍  യു ഡി എഫ് സര്‍ക്കാര്‍  ചെയ്യുമെന്ന് കരുതാന്‍ വയ്യ.  ശക്തമായ  പ്രക്ഷോഭ  പരിപാടികള്‍  ഈ മേഖലയെ  രക്ഷിക്കാന്‍  ആവശ്യമാണ്‍.  അതേസമയം  നമ്മുടെ  പൊതുവിദ്യാഭ്യാസ  മേഖലയെ  കൂടുതല്‍  കാര്യക്ഷമമാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍  അദ്ധ്യാപകരെന്ന നിലയില്‍  നാം ഏറ്റെടുക്കേണ്ടതുണ്ട്.
  
  നാം എന്തെല്ലാം  ചെയ്യണം?
  
  •   സ്കൂള്‍  പ്രവര്‍ത്തനഗളുടെ  ചിട്ട  ഉരപ്പുവരുത്തുന്നതിനുള്ള  ബോധപൂര്‍വമായ  ഇടപെടലുകള്‍  നടത്തുക
  •   പഠനരീതികള്‍ പരമവധി  പുതുമയുള്ളതാക്കുക.സ്ക്കൂളില്‍  വരുന്ന കുട്ടിയ്ക്ക് അവന്റെ  ബൗദ്ധിക മണ്ഡലം വികസിക്കുന്നതിനുള്ള  പഠനാനുഭവങ്ങള്‍  ലഭിയ്ക്കുന്നു  എന്ന് ഉറപ്പുവരുത്തുക.
  •   ക്ളാസ്  സമയം  പരമാവധി  കുട്ടികളുമായുള്ള  ഇന്ററാക്ഷനു വേണ്ടി  പ്രയോജനപ്പെടുത്തുക.
  •   കുട്ടികളെ  സമ്പന്ധിച്ച  കാര്യങ്ങള്‍  അപ്പപ്പോള്‍  രക്ഷിതാക്കളെ  അറിയിക്കുക.
  •   എസ്  ആര്‍  ജി  പ്ലാനിംഗ്  ഫലപ്രദമാക്കുക.
  •   സ്ക്കൂള്‍  പ്രവര്‍ത്തന കലണ്ടര്‍  ഒരു  ചടങ്ങാക്കു7ന്നതിനു പകരം  ചെയ്യാന്‍  കഴിയുന്ന പ്രവര്‍ത്തനങ്ങള്‍  ക്ളബ്  തലത്തില്‍ ക്രോഡീകരിച്ച്  പ്ളാന്‍  ചെയ്യുക
  •   ക്ളബ്ബുകളുടെ  പ്രവര്‍ത്തനം  ഫലപ്രദമാക്കണം.
  •   ഇംഗ്ളിഷ്  ക്ളബ്  പ്രവര്‍ത്തനത്തിനു  പ്രാധാന്യം  നല്‍കണം.  മാസത്തില്‍ ഒരുതവണ ഇംഗ്ളിഷ്  ക്ളബ്  ഗാതറിങ്ങ്സ്  സംഘടിപ്പിക്കാം.
  •   കുട്ടികളുടെ രചനകള്‍  മാസത്തിലൊരു  തവണ  പതിപ്പ് ,  ഇന്‍ലന്റ്  മാഗസിന്‍  എന്നീ രൂപത്തില്‍ പ്രസിദ്ധീകരിക്കാം. ഇതിനെല്ലാം  പി ടി  എ  യുടെ  സഹായം  തേടണം.
  •   ഉച്ച  ഭക്ഷണം  കുറെക്കൂടി  പോഷക സമൃദ്ധമാക്കണം.
  •   കുട്ടികളുടെ  കല സംസ്കാരിക  പരിപാടികള്‍ക്ക് മാസത്തില്‍ ഒരു  ദിവസം   ഒന്നര  രണ്ട്  മണിക്കൂര്‍  വേദിയൊരുക്കണം.
  •  നിരന്തര  വിലയിരുത്തല്‍  സ്ക്കൂള്‍  തലത്തില്‍  പ്ളാന്‍  ചെയ്ത്  തനതായ  ഒരു  മാതൃക  വികസിപ്പിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ