ആം ആദ്മിയുടെ രാഷ്ട്രീയ ശൈലി
വലിയ കോലാഹലത്തോടെ വന്ന കെജ്രിവാളും കൂട്ടരും ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്നത് ഏറെ കൗതുകമുണ്ടാക്കുന്നു.
ഇതില്‍ അത്ര അദ്ഭുതത്തിന്റെ ആവശ്യമില്ല എന്ന് പറയാം. കാരണം യുപിഎ വാര്‍ഷികാഘോഷം ക്ഷണിക്കപ്പെട്ട അതിഥികളെ വച്ച് ഈയിടെ താജ് പാലസ് ഹോട്ടലില്‍ നടന്നു. വളരെ മിതമായ ചെലവില്‍ നടത്തി എന്നായിരുന്നു പൊതുവെ സംസാരം. 300 അതിഥികള്‍ക്കായുള്ള ഭക്ഷണത്തിന്ന് ചെലവായത് കേവലം 6,30,779 ഏതാണ്ട് ആറര ലക്ഷം രൂപ മാത്രം. ഒരാളുടെ ഭക്ഷണച്ചെലവ് 1525 രൂപ മാത്രം. യു പി എ യുടെ ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച് കെജ്രിവാള്‍ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്ന് ഒരാള്‍ക്ക് 405 രൂപ വകയില്‍ ഭക്ഷണം നല്‍കി മാത്രിക കാണിച്ചു എന്ന് പത്രവൃത്താന്തം ടൈംസ് ഓഫ് ഇന്ത്യ
എന്നാല്‍ ഇലക്ഷന്‍ പ്രമാണിച്ച് കെജ്രിവാള്‍ പുതിയ പരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഡിന്നര്‍ നടത്തുക. ഒരു ഡിന്നറിന്ന് 20000രൂപ മാത്രം. ബാങ്ങളൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണത്രെ ഡിന്നര്‍. ഒട്ടേറെ പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.ഇദ്ദേഹമൊക്കെ അധികാരത്തില്‍ വന്നാല്‍ കാണണമെങ്കില്‍ എത്ര രൂപ വേണ്ടിവരും എന്ന് കണക്കാക്കി വയ്ക്കുന്നത് നല്ലതാണ്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ